കേരള കോ.ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് ജില്ലാ സമ്മേളനം: സംഘാടക സമിതി രൂപീകരിച്ചു
2022 ഓഗസ്റ്റ് 13ന് ശനിയാഴ്ച നിലമ്പൂരില്‍ നടക്കുന്ന കെ.സി.ഇ.എഫ് 34-ാ0 മലപ്പുറം ജില്ലാ സമ്മേളന നടത്തിപ്പിനായി സംഘാടക സമിതി രൂപീകരിച്ചു. ടി.വി. ഉണ്ണികൃഷ്ണനെ രക്ഷധികാരിയായും എം.രാമദാസിനെ ചെയര്‍മാനായും പി. മുഹമ്മദ് കോയയെ ജനറല്‍ കണ്‍വീനറായും തിരഞ്ഞെടുത്തു.
കെ.പി.സി.സി പ്രസിഡന്റ് കെ. സുധാകരന്‍, എ. പി. അനില്‍കുമാര്‍ എം. എല്‍. എ., ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയ്, പി. അബ്ദുള്‍ഹമീദ് എം. എല്‍. എ, ആര്യാടന്‍ ഷൗക്കത്ത്, ആലിപ്പറ്റ ജമീല, പി. കെ. വിനയകുമാര്‍, അശോകന്‍ കുറുങ്ങപ്പള്ളി എന്നിവര്‍ സമ്മേളനത്തില്‍ പങ്കെടുക്കും.