കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ധര്‍ണ നടത്തി
സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര നയം തിരുത്തുക, സഹകരണ ബാങ്കിംഗ് മേഖലയ്ക്ക് എതിരായ ആര്‍ ബി ഐ യുടെ നിയമവിരുദ്ധ നടപടികള്‍ അവസാനിപ്പിക്കുക’ എന്നീ മുദ്രാവാക്യങ്ങളുയര്‍ത്തി കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ സംസ്ഥാന കമ്മറ്റി ആഹ്വാനം ചെയ്ത ആര്‍.ബി.ഐ മാര്‍ച്ചും ധര്‍ണ്ണയും തിരുവനന്തപുരത്ത് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എസ് സുനില്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. യൂണിയന്‍ സംസ്ഥാന വൈസ് പ്രസിഡന്റ് സി. ജാനകി അധ്യക്ഷത വഹിച്ചു. സി.ഐ.ടി.യു സംസ്ഥാന വൈസ് പ്രസിഡന്റ് പി.എസ്. മധുസൂദനന്‍ യൂണിയന്‍ സംസ്ഥാന ട്രഷറര്‍ പി.എസ്. പ്രദീപ് എന്നിവര്‍ പങ്കെടുത്തു. യൂണിയന്‍ സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍.കെ.രാമചന്ദ്രന്‍ സ്വാഗതവും യൂണിയന്‍ ജില്ലാ സെക്രട്ടറി വി. വിജയകുമാര്‍ നന്ദിയും പറഞ്ഞു.