കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ.ഓപ്പറേറ്റീവ് സ്കിൽസിന്റെ വെബിനാർ ഇന്ന് വൈകീട്ട് 7ന്.
കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ.ഓപ്പറേറ്റീവ് സ്കിൽസിന്റെ വെബിനാർ ഇന്ന് വൈകീട്ട് 7ന്.ബാങ്കിംഗ് റെഗുലേഷൻ ആക്ടിൽ 2020 ജൂണിൽ നടത്തിയ ഭേദഗതിയും അത് സഹകരണ മേഖലയിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങളും അവസരങ്ങളും എന്ന വിഷയത്തിലാണ് വെബിനാർ.
സഹകരണ വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ഉദ്യോഗസ്ഥർ രൂപം കൊടുത്ത സംഘടനയാണ് കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് സ്കിൽസ് .സഹകരണ വകുപ്പിൽ വിവിധ തലങ്ങളിലും വിവിധ സ്വഭാവത്തിലുള്ളതുമായ ജോലികൾ നിർവഹിച്ചതിന്റെ അനുഭവസമ്പത്ത് സഹകരണ മേഖലയുടെ വികസനത്തിന് വിനിയോഗിയ്ക്കുകയും സഹകരണ വിദ്യാഭ്യാസ മേഖലയിൽ ഉന്നത നിലവാരത്തിലുള്ള പരിശീലനങ്ങളും പഠന ക്ലാസ്സുകളും സംഘടിപ്പിയ്ക്കുകയാണ് സംഘടനയുടെ പ്രധാന ഉദ്ദേശമെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു. 2016ൽ തിരുവനന്തപുരം ആസ്ഥാനമായി രജിസ്റ്റർ ചെയ്ത് പ്രവർത്തനം ആരംഭിച്ച സംഘടനയുടെ കോവിഡ് കാലത്തെ സംരഭമായി ,കാലിക പ്രാധാന്യമുള്ള വിഷയമായ ബാങ്കിംഗ് റെഗുലേഷൻ ആക്ടിൽ 2020 ജൂണിൽ നടത്തിയ ഭേദഗതിയും അത് സഹകരണ മേഖലയിൽ ഉണ്ടാക്കാവുന്ന ആഘാതങ്ങളും അവസരങ്ങളും എന്ന വിഷയത്തിൽ മികച്ച വരെ ഉൾപ്പെടുത്തി ഇന്ന് വൈകീട്ട് 7ന് വെബിനാർ സംഘടിപ്പിക്കും. യൂട്യൂബിലും ഫേസ്ബുക്കിലും ലൈവായി വെബിനാർ കാണാം.
യൂട്യൂബ്:-
https://www.youtube.com/channel/UC3Tcfo8kZCGzfmPX1oFDeMw
ഫേസ്ബുക്:-
https://www.facebook.com/Co-op-vision-114057557034429/
വിഷയം അവതരിപ്പിയ്ക്കുന്നത് കെ..വി.രാധാകൃഷ്ണൻ (റിട്ടയേർഡ് ജോയന്റ് രജിസ്ട്രാർ, തൃശൂർ) ആണ്. ചർച്ചയിൽ അഡ്വ. അരുൺ രാജ്.എസ്.( കേരള ഹൈക്കോടതി) വി .എൻ .ബാബു. (ഐ.സി.എം കണ്ണൂർ) ഗോപകുമാരൻ നായർ.ബി.( റിട്ടയേർഡ് മാനേജർ, റിസർവ് ബാങ്ക് ഓഫ് ഇന്ത്യ & ഫാക്കൽറ്റി. ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സഹകരണ അർബ്ബൻ ബേങ്ക്സ്, & അളഗപ്പ യൂണിവേഴ്സിറ്റി) പി.ജെ.ജേക്കബ് ( ചാർട്ടേർഡ് എക്കൗണ്ടന്റ് കണ്ണൂർ) എ .കെ .സക്കീർ ഹുസൈൻ (ഐ..സി. എം. തിരുവനന്തപുരം) സി.സുനിൽകുമാർ (പ്രസിഡണ്ട്. കേരള സ്റ്റേറ്റ്-കോ- ഓപ്പറേറ്റീവ് ഇൻസ്പക്ടേഴ്സ് & ഓഡിറ്റേഴ്സ് അസോസിയേഷൻ) എന്നിവർ വിഷയത്തെ അധികരിച്ച് സംസാരിയ്ക്കും.
വെബിനാറിന്റെ ഉദ്ഘാടനം പ്രമുഖ സഹകാരിയും പ്രാഥമിക കാർഷിക ഗ്രാമവികസന ബേങ്കുകളുടെ ദേശീഫെഡറേഷൻ ചെയർമാനുമായ അഡ്വ.കെ.ശിവദാസൻ നായർ നിർവഹിയ്ക്കും. വെബിനാറിൽ സംഘടനയുടെ ജനറൽ സെക്രട്ടറി കെ.സി.മോഹനചന്ദ്രൻ (തിരുവനന്തപുരം), ട്രഷറർ ബാബു.പാലാട്ട് (മലപ്പുറം) എന്നിവർ പങ്കെടുക്കും.സംഘടനയുടെ പ്രസിഡണ്ടു് രാജഷ് കുരീക്കാട്ടിൽ (പത്തനംതിട്ട) വെബിനാറിന്റെ മോഡറേറ്റർ ആകും.