കേരളാ ബേങ്ക് പ്രാഥമിക സംഘങ്ങളെ പാര്‍ശ്വവല്‍കരിച്ചു: മാര്‍ട്ടിന്‍ ജോര്‍ജ്

Deepthi Vipin lal

ഏറെ പ്രഖ്യാപനങ്ങളും പ്രതീക്ഷകളുമായി രൂപീകരിക്കപ്പെട്ട കേരളാ ബാങ്കിന്റെ പ്രവര്‍ത്തനം പ്രാഥിമക സംഘങ്ങളെ അകറ്റി നിര്‍ത്തുന്ന രീതിയിലേക്ക് മാറിപ്പോയെന്ന് ഡി.സി.സി പ്രസിഡണ്ട് അഡ്വ: മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു. കണ്ണൂര്‍ ജില്ലാ സഹകരണ ബാങ്ക് എംപ്ലോയീസ് യൂണിയന്‍ മുപ്പതാം വാര്‍ഷിക ജനറല്‍ ബോഡി യോഗവും ലയന സമ്മേളനവും കണ്ണൂരില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ബാങ്ക് രൂപികരണ സമയത്ത് മറ്റ് സംഘങ്ങള്‍ക്ക് സാമ്പത്തിക സഹായം നല്‍കാന്‍ അപ്പക്‌സ് രൂപീകരിക്കുമെന്ന് പറഞ്ഞിരുന്നെങ്കിലും ഇതുവരെയും ചെറുവിരലനക്കിയില്ലെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആരോപിച്ചു.

 

രണ്ട് വര്‍ഷമായിപ്രാഥമിക സംഘങ്ങളുടെ ഡിവിഡന്റ് ഇല്ലാതാക്കി .നേരത്തേ ലഭിക്കാനുള്ളത് ഓഹരിയാക്കി മാറ്റുമെന്ന് പറഞ്ഞെങ്കിലും അതും നടപ്പായില്ല. ത്രിതലസഹകരണ ഘടനയെ ഇല്ലാതാക്കി സഹകാരികളും ബാങ്കും അത് വഴി ആശ്രിതരായ പൊതുസമൂഹവും തമ്മിലുള്ള ബന്ധം തകര്‍ത്തു. പൊതു മേഖലാ ബാങ്കുകളെ മുന്‍നിര്‍ത്തി നെഹ്‌റു കാലഘട്ടം മുതല്‍ മതേതര ഭരണാധികാരികള്‍ സാമ്പത്തിക രംഗത്ത് വരുത്തിയ മാറ്റങ്ങളെ പിറകോട്ട് വലിക്കുന്ന നയങ്ങളാണ് മോഡി സര്‍ക്കാര്‍ നടപ്പിലാക്കി കൊണ്ടിരിക്കുന്നത്. പുതിയ കേന്ദ്ര സഹകരണ മന്ത്രാലയത്തിന്റെ ചുമതല അമിതാഷായെ തന്നെ ഏല്‍പ്പിച്ചത് സഹകരണ മേഖലയും തകര്‍ക്കാന്‍ കച്ചകെട്ടിക്കൊണ്ടുള്ളതാണെന്ന് സംശയിക്കുന്നതില്‍ തെറ്റില്ല. കേന്ദ്ര നയത്തിനെതിരെ സഹകാരികളെ യോജിച്ചണിനിരത്താന്‍ സംസ്ഥാന സര്‍ക്കാര്‍ തയ്യാറാകുന്നില്ലെന്നും മാര്‍ട്ടിന്‍ ജോര്‍ജ് കുറ്റപ്പെടുത്തി.

ലയന സമ്മേളനത്തില്‍ യൂണിയന്‍ വൈ: പ്രസിഡണ്ട് ഹഫ്‌സ മുസ്തഫ അദ്ധ്യക്ഷയായി. സി.എ.അജീര്‍, മുണ്ടേരി ഗംഗാധരന്‍, ജി.വി.ശരത്ചന്ദ്രന്‍
,മനോജ് കൂവേരി, പി.സുനില്‍കുമാര്‍ , എ.കെ.സതീശന്‍, പി.വിനോദ്കുമാര്‍,മാത്യുകലയന്താനില്‍ ,പുത്തലത്ത്വിനോദ് ,പി .പി .പ്രദീപ്കുമാര്‍, കെ.പി.രാമചന്ദ്രന്‍ എന്നിവര്‍ പ്രസംഗിച്ചു. കേരളാ ബാങ്കിലെ ഒഴിവുകള്‍ ഉടന്‍ നികത്തുക, തടഞ്ഞുവെച്ച പ്രമോഷനുകള്‍ ഉടന്‍ നല്‍കുക, പി.എസ്.സി നിയമനം നടക്കുന്നതു വരെ എംപ്ലോയ്‌മെന്റ് മുഖേന താല്‍ക്കാലിക നിയമനം നടത്തുക, ജീവനക്കാരുടെ അമിത ജോലി ഭാരം കുറക്കുവാന്‍ പ്രായോഗിക നടപടികള്‍ സ്വീകരിക്കുക, കേഡര്‍ സംയോജനത്തിലെ അപാകതകള്‍ പരിഹരിക്കുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ച് കൊണ്ട് പ്രമേയങ്ങള്‍ അംഗീകരിച്ചു. എം.കെ.ശ്യാീ ലാല്‍, പി.സുനില്‍കുമാര്‍ എന്നിവരെ സംസ്ഥാന കമ്മറ്റി അംഗങ്ങളായും, മനോജ് കുമാര്‍ കൂവേരി (ജനറല്‍ സെക്രട്ടറി), എ.കെ.സതീശന്‍ (പ്രസിഡണ്ട്)പി.വിനോദ്കുമാര്‍, ഹഫ്‌സമുസ്തഫ, കെ.പി. പ്രദീപ് കുമാര്‍ (വൈ: പ്രസിഡണ്ട് )കെ.പ്രേമന്‍ പി.പ്രിയ (ജോ: സിക്രട്ടറി എന്നിവര്‍ ഭാരവാഹികളായ 17 അംഗ ജില്ലാ പ്രവര്‍ത്തക സമിതിയെയും തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News