കേരളബാങ്ക് എംപ്ലോയീസ്കോണ്ഗ്രസ്സ് ധര്‍ണ നടത്തി
പേ യൂണിഫിക്കേഷന് ഉത്തരവിലെ അപാകതകള്‍ പരിഹരിക്കുക, അര്‍ഹമായ പ്രൊമോഷനുകള്‍ ഉടന്‍ നടപ്പിലാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കണ്ണൂര്‍ റീജിയണല്‍ ഓഫീസിനു മുന്നില്‍ കേരളബാങ്ക് എംപ്ലോയീസ്കോണ്ഗ്രസ്സ് ധര്‍ണ നടത്തി. കോര്പറേഷന് മേയര്‍ ടി. ഒ. മോഹനന് ഉദ്ഘാടനം ചെയ്തു. കാസര്‍ഗോഡ് യൂണിറ്റ് പ്രസിഡന്റ് പി.ഉണ്ണികൃഷ്ണന് അധ്യക്ഷത വഹിച്ചു.
മുണ്ടേരി ഗംഗാധരന് മനോജ്കുവെരി, ജി. വി. ശരത്ചന്ദ്രന്, പ്രകാശ് റാവു, എ.കെ. സതീശന്, പി. സുനില്‍കുമാര്‍, എം. കെ. ശ്യംലാല്‍, കെ. പി. രാഘവന് കെ. എം. പ്രകാശന്, രേഖ കുപ്പത്തി, ഹഫ്സമുസ്താഫ എന്നിവര്‍ സംസാരിച്ചു.