കേരളത്തില്‍ ഈവര്‍ഷം പിറന്നത് 207 സഹകരണ സ്ഥാപനങ്ങള്‍
കേരളത്തില്‍ 2018 വര്‍ഷത്തില്‍ മാത്രം രജിസ്റ്റര്‍ ചെയ്തത് 207 പുതിയ സഹകരണ സംഘങ്ങള്‍. സഹകരണ സംഘം രജിസ്ട്രാര്‍ ഓഫീസില്‍ ഒരു സംഘം തുടങ്ങിയിട്ടുണ്ട്. ഇത് കൂടാതെയാണ് ജില്ലാടിസ്ഥാനത്തില്‍ 207 എണ്ണം രജിസ്റ്റര്‍ ചെയ്തത്.
തിരുവനന്തപുരം ജില്ലയിലാണ് ഏറ്റവും കൂടുതല്‍ സംഘങ്ങള്‍ രജിസ്റ്റര്‍ ചെയ്തത്. 33 എണ്ണം. കോഴിക്കോടും തൃശൂരുമാണ് രണ്ടും മൂന്നും സ്ഥാനങ്ങളിലുള്ളത്. കോഴിക്കോട് 26 സംഘങ്ങളും തൃശൂരില്‍ 23 സംഘങ്ങളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. മറ്റ് ജില്ലകളില്‍ രജിസ്റ്റര്‍ ചെയ്ത സംഘങ്ങളുടെ എണ്ണം ഇങ്ങനെയാണ്. കൊല്ലം-12, പത്തനംതിട്ട-5, ആലപ്പുഴ-2, കോട്ടയം-3, ഇടുക്കി-20, എറണാകുളം-11, പാലക്കാട്-16, മലപ്പുറം-12, വയനാട്-7, കണ്ണൂര്‍-20, കാസര്‍കോട്-16.
പ്രാഥമിക ടൂറിസം സഹകരണ സംഘങ്ങളുടെ പ്രവര്‍ത്തന പരിധി ഒരുതാലൂക്കാക്കി സര്‍ക്കാര്‍ നിയമഭേദഗതി കൊണ്ടുവന്നിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തില്‍ ഓരോ താലൂക്കിലും ടൂറിസം സൊസൈറ്റികള്‍ തുടങ്ങാവുന്നതാണ്. ഇതിനുള്ള അപേക്ഷകളും ഇനി കൂടുതലായി എത്താനുണ്ട്.