കേരളത്തിലെ സഹകരണ ബാങ്കുകളെ കൈപ്പിടിയിൽ ഒതുക്കാൻ ആർ ബി ഐ യെ അനുവദിക്കില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി.
കേരളത്തിലെ സഹകരണ ബാങ്കുകളെ കൈപ്പിടിയിൽ ഒതുക്കാൻ ആർ ബി ഐ യെ അനുവദിക്കില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ പറഞ്ഞു. വാർത്താലേഖകരുടെ ചോദ്യങ്ങൾക്ക് മറുപടി പറയുകയായിരുന്നു അദ്ദേഹം.ആർ ബി ഐയുടെ എല്ലാ നയങ്ങളും പിന്തുടരേണ്ടതില്ല.കേരളത്തിൽ സഹകരണ സ്ഥാപനങ്ങൾക്ക് വേണ്ടി ഒരു നിയമമുണ്ട്. അതു നിയമസഭ ചർച്ച ചെയ്ത് അംഗീകരിച്ച നിയമം ആണ്. പുതിയ നിയമം കേരളത്തെ ലക്ഷ്യം വെച്ചുള്ളതാണ്.ഇക്കാര്യത്തിൽ ഈയാഴ്ച തന്നെ സർവകക്ഷിയോഗം ചേരും. ഇക്കാര്യത്തിൽ കേരളത്തിലെ ബിജെപി അടക്കമുള്ള രാഷ്ട്രീയ നേതൃത്വം പിന്തുണയ്ക്കുമെന്നാണ് പ്രതീക്ഷയെന്നും മന്ത്രി പറഞ്ഞു.