കേരളത്തിലെ സഹകരണമേഖലയില്‍ പ്രയാസവും പ്രതിസന്ധിയുമില്ല – മന്ത്രി വി. എന്‍. വാസവന്‍
ജനജീവിതത്തിന്റെ സമസ്ത മേഖലകളിലും ഇടപെട്ട് സാധാരണക്കാരന് അത്താണിയാകുന്ന രീതിയില്‍ പ്രവര്‍ത്തിച്ചു മുന്നേറുന്ന സഹകരണ മേഖലയില്‍ പ്രയാസവും പ്രതിസന്ധിയുമില്ലെന്ന് സഹകരണ വകുപ്പ് മന്ത്രി വി. എന്‍. വാസവന്‍. ദി കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്കിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു മന്ത്രി. 9946 കോടി രൂപയുടെ നിക്ഷേപം സഹകരണ മേഖലയുടെ വിശ്വാസ്യതയും സ്വീകാര്യതയുമാണ് വ്യക്തമാക്കുന്നതെന്നും മന്ത്രി പറഞ്ഞു.
ഡെപ്യൂട്ടി മേയര്‍ സി.പി. മുസാഫര്‍ അഹമ്മദ് അധ്യക്ഷത വഹിച്ചു. ടൗണ്‍ ബാങ്ക് ജനറല്‍ മാനേജര്‍ ഇ.സുനില്‍കുമാര്‍ റിപ്പോര്‍ട്ട് അവതരിപ്പിച്ചു. എ.ടി.എം, സി.ഡി.എം ഉദ്ഘാടനം കോര്‍പ്പറേഷന്‍ മേയര്‍ ബീന ഫിലിപ്പ് നിര്‍വ്വഹിച്ചു. ഡെബിറ്റ് കാര്‍ഡിന്റെ വിതരണോദ്ഘാടനം തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ നിര്‍വ്വഹിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകന്‍ വി.എം. വിനു ഡെബിറ്റ് കാര്‍ഡ് ഏറ്റുവാങ്ങി. എക്‌സ്പ്രസ് ഗോള്‍ഡ് ലോണ്‍ സ്‌കീമിന്റെ ഉദ്ഘാടനം സഹകരണ വകുപ്പ് ജോയിന്റ് രജിസ്ട്രാര്‍ ബി.സുധ നിര്‍വ്വഹിച്ചു. ക്യു ആര്‍ കോഡിന്റെ വിതരണോദ്ഘാടനം കണ്‍സ്യൂമര്‍ ഫെഡ് ചെയര്‍മാന്‍ എം.മെഹബൂബ് നിര്‍വ്വഹിച്ചു. കണ്ണങ്കണ്ടി സെയില്‍സ് കോര്‍പറേഷന്‍ മാനേജിങ് പാര്‍ട്ണര്‍ വസീം അഹമ്മദ് ക്യു ആര്‍ കോഡ് ഏറ്റുവാങ്ങി. ഇ- വയര്‍ സോഫ്‌ടെക്കിനുള്ള ഉപഹാരം മന്ത്രവി.എന്‍. വാസവന്‍ ഇ- വയര്‍ ഓപ്പറേറ്റിംഗ് ഓഫീസര്‍ സജീവിന് നല്‍കി. അര്‍ബന്‍ ബാങ്ക് ഫെഡറേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.പി. ദാസന്‍, സഹകരണ വകുപ്പ് അസിസ്റ്റന്റ് രജിസ്ട്രാര്‍ കെ. ആര്‍.വാസന്തി, ചലച്ചിത്ര സംവിധായകന്‍ വി.എം.വിനു, കെ.സി.ഇ.യു സംസ്ഥാന ജനറല്‍ സെക്രട്ടറി എന്‍. കെ.രാമചന്ദ്രന്‍, കേരള ബാങ്ക് റീജണല്‍ മാനേജര്‍ അബ്ദുള്‍ മുജീബ്, കേരള പ്രൈമറി കോപ്പറേറ്റീവ് ബാങ്ക് അസോസിയേഷന്‍ പ്രസിഡന്റ് ജി.സി. പ്രശാന്ത് കുമാര്‍ എന്നിവര്‍ സംസാരിച്ചു. ടൗണ്‍ ബാങ്ക് ചെയര്‍മാന്‍ എ. വി.വിശ്വനാഥന്‍ സ്വാഗതവും വൈസ് ചെയര്‍പേഴ്‌സണ്‍ ബേബി സരോജം നന്ദിയും പറഞ്ഞു.