കേന്ദ്ര സര്‍ക്കാര്‍ സഹകരണ മേഖലയെ തകര്‍ക്കുന്നു: ഉബൈദുള്ള എം.എല്‍.എ
ബാങ്കിംഗ് മേഖല സ്വകാര്യ വല്‍കരിക്കുന്ന കേന്ദ്ര സര്‍ക്കാര്‍, കോര്‍പറേറ്റുകള്‍ക്ക് വേണ്ടി റിസര്‍വ് ബാങ്കിനെ ഉപയോഗിച്ച് സഹകരണ മേഖലയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്ന് സംസ്ഥാന അര്‍ബന്‍ ബാങ്ക് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ പ്രസിഡന്റ് ഉബൈദുള്ള എം.എല്‍.എ പറഞ്ഞു. സംസ്ഥാന അര്‍ബന്‍ ബാങ്ക് എംപ്ലോയിസ് ഓര്‍ഗനൈസേഷന്‍ വനിതാ സമ്മേളനം കോഴിക്കോട്ഉല്‍ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഭരണഘടന പ്രകാരം സഹകരണമേഖല സംസ്ഥാന സര്‍ക്കാരിന്റെ പരിധിയില്‍പ്പെടുന്ന വിഷയമാണെന്നിരിക്കെ മന്ത്രാലയം രൂപീകരിച്ച കേന്ദ്രസര്‍ക്കാര്‍ നീക്കം ദുരുദ്ദേശപരമാണെന്നും ഇതിനെതിരെ സര്‍ക്കാര്‍ നിയമപരമായി മുന്നോട്ടു പോകണമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
സംസ്ഥാന വനിതാ ലീഗ് ജനറല്‍ സെക്രട്ടറി അഡ്വ: പി കുല്‍സു മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ മുസ്ലിം ലീഗ് പ്രസിഡന്റ് ഉമ്മര്‍പാണ്ടികശാല, സംസ്ഥാന വനിതാ ലീഗ് സെക്രട്ടറി ബ്രസീലിയ ശംസുദ്ധീന്‍, യു.ബി.ഇ.ഒ സംസ്ഥാന വര്‍ക്കിംഗ് പ്രസിഡന്റ് സി.എച്ച് മുസ്തഫ, ജനറല്‍ സെക്രട്ടറി കെ.എം നാസര്‍, ട്രഷറര്‍ മജീദ് അമ്പലം കണ്ടി, ഫൈസല്‍ കളത്തിങ്ങല്‍, പി ആഷിഖ് കണ്ണൂര്‍ വി റജുല,, സുഷമ എം. പി, സഫീറ കോട്ടക്കല്‍, , കെ ജമ്പ് നി, തുടങ്ങിയവര്‍ സംസാരിച്ചു.സി നസീറ അദ്ധ്യക്ഷത വഹിച്ചു.പി ഫാത്തിമ ബീവി സ്വാഗതവും സുഷമ നന്ദിയും പറഞ്ഞു.