കേന്ദ്ര ബഡ്ജറ്റിലെ ജനദ്രോഹ – സഹകരണ വിരുദ്ധ പ്രഖ്യാപനങ്ങൾക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയിസ് യൂണിയന്റെ ധർണ ഇന്ന് വൈകീട്ട്.

adminmoonam

കേന്ദ്ര ബഡ്ജറ്റിലെ സഹകരണ വിരുദ്ധ പ്രഖ്യാപനങ്ങൾ ക്കെതിരെ കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ്സ് യൂണിയൻ ഇന്നു വൈകിട്ട് സംഥാനത്തെ ഏരിയാ കേന്ദ്രങ്ങളിൽ പ്രതിഷേധ പ്രകടനവും പൊതുയോഗവും നടത്തും. കോർപ്പറേറ്റുകൾക് വൻ നികുതി ഇളവ് നൽകിയതും സാധാരണക്കാർക്ക് നികുതി വർദ്ധനവ്വ് വരുത്തിയതും എൽ.ഐ.സി ഉൾപ്പടെയുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ വിൽക്കുന്നതുമെല്ലാം വിശദീകരിച്ചുകൊണ്ടാണ് പൊതുയോഗം നടത്തുക. വായ്പാ സഹകരണ സംഘങ്ങൾക്കാകെ നികുതി ബാധകമാക്കാനാണ് കേന്ദ്രസർക്കാർ നീക്കം. ഇപ്പോൾ സംസ്ഥാന – ജില്ലാ – അർബൻ സഹകരണ ബാങ്കുകൾക്ക് മാത്രം ബാധകമായ ആദായ നികുതിയും ടി.ഡി.എസ്സ് ഉം എല്ലാ സംഘങ്ങൾക്കും ബാധകമാക്കുകയാണ് കേന്ദ്രസർക്കാർ ലക്ഷ്യം. അതിനായി മുഴുവൻ വായ്പാ സഹകരണ സംഘങ്ങളേയും റിസർവ്വ് ബാങ്കിന്റെ നിയന്ത്രണത്തിൽ കൊണ്ടുവരാൻ ബി ആർ ആക്ട് ഭേദഗതി ചെയ്യുമെന്ന് ധനകാര്യ മന്ത്രി നിർമ്മല സീതാരാമൻ വ്യക്തമാക്കിയിട്ടുണ്ട്.

സഹകരണ ബാങ്കുകൾക്കുള്ള ആദായ നികുതി 22 ശതമാനമാക്കി കുറച്ചു എന്ന് പറയുന്നത് തട്ടിപ്പാണെന്ന് സംഘടന പറയുന്നു. ഇത് സ്വീകരിച്ചാൽ 80 പി പ്രകാരമുള്ള ഇളവുകൾ ലഭിക്കില്ല. ഫലത്തിൽ 30 ശതമാനത്തിലധികം വരും. 22 ശതമാനവും സെസ്സും ആക്കി കുറച്ചതു വഴി സൂത്രത്തിൽ മുഴുവൻ സംഘങ്ങളേയും നികുതി നൽകുന്നതിന് ആകർഷിക്കുകയാണ് കേന്ദ്ര സർക്കാർ ചെയ്തതെന്ന് സംഘടന പറയുന്നു. 194 എൻ അനുസരിച്ച് സഹകരണ ബാങ്കുകൾക് മാത്രം ബാധകമായ ടി.ഡി.എസ് മുഴുവൻ സംഘങ്ങൾക്കും ബാധകമാക്കുകയാണ് കേന്ദ്രസർക്കാർ ഇപ്പോൾ ചെയ്തത്. പ്രതിവർഷം 40000 രൂപയിൽ കൂടുതൽ പലിശ നൽകിയാൽ 10 ശതമാനം ടി.ഡി.എസ് ചുമത്തണമെന്നാണ് നിർദ്ദേശം. പ്രാഥമിക സഹകരണ സംഘംങ്ങളിൽ നിന്നും വൻ നിക്ഷേപ ചോർച്ചക്ക് ഇത് ഇടയാക്കുമെന്ന് സംഘടന വിലയിരുത്തുന്നു. റിസർവ് ബാങ്കിന്റെ നിയന്ത്രണത്തിലേക് സംഘങ്ങൾ വന്നാൽ ബാങ്കിംഗ് ഇതര ഇടപാടുകൾ ഒന്നും തന്നെ നടത്താനാവില്ല എന്നത് ഈ മേഖലയെ തകർക്കും. സഹകരണ സംഘങ്ങളുടെ ജനകീയ സ്വഭാവം തന്നെ ഇതോടെ ഇല്ലാതാവും. ഫലത്തിൽ കേരളത്തിലെ സഹകരണ വായ്പാ സംഘങ്ങൾക്ക് മരണമണി മുഴക്കിയിരിക്കുകയാണ് കേന്ദ്ര സർക്കാർ 2020ലെ ബഡ്ജറ്റിലൂടെ ചെയ്തിരിക്കുന്നതെന്ന് സംഘടന ജനറൽ സെക്രട്ടറി പറഞ്ഞു.

Leave a Reply

Your email address will not be published.