കെ.സി.ഇ.എഫ്. സംസ്ഥാന സമ്മേളനം മുന്നാട്ട് സഹകരണ സദസ് നടത്തി
കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സഹകരണ സദസ് നടത്തി. കാസർകോട് കെ.സി.ഇ.എഫ്. കുറ്റിക്കോൽ – ബേഡകം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ മുന്നാട് നെഹ്റു വായനശാലയിൽ വെച്ച് നടന്ന സഹകരണ സദസ് സംസ്ഥാന പ്രസിഡന്റ് പി.കെ. വിനയകുമാർ ഉദ്ഘാടനം ചെയ്തു.
സംസ്ഥാന കമ്മിറ്റി അംഗം മധുസൂദനൻ ഗദ്ദേമൂല അധ്യക്ഷനായി. ഓഡിറ്റേഴ്സ് ആന്റ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ മുൻ സംസ്ഥാന പ്രസിഡന്റ് സി. സുനിൽകുമാർ മുഖ്യ പ്രഭാഷണം നടത്തി. കെ.സി.ഇ.എഫ്.ജില്ലാ പ്രസിഡന്റ് പി.കെ.വിനോദ് കുമാർ, ജില്ലാ സെക്രട്ടറി സി.ഇ.ജയൻ,ഓഡിറ്റേഴ്സ് ആന്റ് ഇൻസ്പെക്ടേഴ്സ് അസോസിയേഷൻ ജില്ലാ പ്രസിഡന്റ് സി.വിനോദ് കുമാർ , പി.കെ.പ്രകാശ് കുമാർ , സുജിത്ത് പുതുക്കൈ, എ. ദാമോദരൻ മാസ്റ്റർ, തങ്കമ്മ ജോർജ്, കെ.ഉമാവതി,കെ രാധാകൃഷ്ണൻ,എ.സുധീഷ്കുമാർ, സത്യൻ കുറ്റിക്കോൽ , ഗോപാലകൃഷ്ണൻ മാസ്റ്റർ, നിശാന്ത് പ്ലാവുള്ളക്കയ, കെ. ഗംഗാധരൻ തുടങ്ങിയവർ സംസാരിച്ചു.