കെയർ ഹോം പദ്ധതിയുടെ രണ്ടാം ഘട്ടവും വിജയകരമായി പൂർത്തിയാക്കാൻ സാധിക്കണമെന്ന് മന്ത്രി ടി. പി. രാമകൃഷ്ണൻ.

adminmoonam

പ്രളയത്തിൽ വീട് നഷ്ടപ്പെട്ടവർക്ക് സഹകരണ വകുപ്പ് നടപ്പാക്കുന്ന കെയർ ഹോം പദ്ധതി വൻവിജയം ആവുകയും ലോക ശ്രദ്ധ നേടുകയും ചെയ്തിട്ടുണ്ട്. കേരളത്തിലെ മുഴുവൻ സഹകരണസംഘങ്ങളും ഈ പദ്ധതിയോട് സഹകരിച്ചതിൽ അഭിമാനമുണ്ടെന്നും മന്ത്രി ടി.പി. രാമകൃഷ്ണൻ പറഞ്ഞു. രണ്ടാംഘട്ടത്തിൽ 2000 പേർക്ക് ഫ്ലാറ്റ് നിർമ്മിക്കുന്ന പദ്ധതിയും വിജയകരമായി പൂർത്തീകരിക്കാൻ സാധിക്കണമെന്ന് മന്ത്രി പറഞ്ഞു. രാജ്യത്തെ സഹകരണ മേഖലയുടെ പ്രസക്തി വർദ്ധിച്ചു വരികയാണെന്നും വടകര നടക്കുതാഴ് സർവീസ് സഹകരണ ബാങ്കിന്റെ നവീകരിച്ച പുതുപ്പണം പാലയാട്ട്നട ശാഖ ഉദ്ഘാടനം ചെയ്തു സംസാരിക്കവേ മന്ത്രി പറഞ്ഞു.

ബാങ്കിന്റെ സമയക്രമം 12 മണിക്കൂറായി ദീർഘിപ്പിച്ചതിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് ഇ. അരവിന്ദാക്ഷൻ അധ്യക്ഷത വഹിച്ചു. ആധാർ എനേബിൾഡ് പെയ്മെന്റ് സിസ്റ്റത്തിന്റെ ഉദ്ഘാടനം വടകര അസിസ്റ്റന്റ് രജിസ്ട്രാർ സി. കെ.സുരേഷ് നിർവഹിച്ചു. ബാങ്കിന്റെ പുതിയ വെബ്സൈറ്റ് ഉദ്ഘാടനം ബാങ്ക് വൈസ് പ്രസിഡണ്ട് കെ.പി. ബാലൻ മാസ്റ്റർ നിർവഹിച്ചു.

കൗൺസിലർ പി.കെ.സിന്ധു, വടകര അർബൻ കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് അഡ്വക്കേറ്റ് സി.വത്സലൻ, മന്തരത്തൂർ കോ-ഓപ്പറേറ്റീവ് റൂറൽ ബാങ്ക് പ്രസിഡന്റ് പി.കെ. ദിവാകരൻ മാസ്റ്റർ, വിവിധ രാഷ്ട്രീയകക്ഷി പ്രതിനിധികൾ, ബാങ്ക് സെക്രട്ടറി കെ.എം .മനോജൻ, അസിസ്റ്റന്റ് സെക്രട്ടറി ടി. എം.ഷൈജു എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News