കുറ്റിപ്പുറം സഹകരണ സ്പിന്നിങ് മില്ലിലെ തൊഴിൽ പീഡനം – ഹൈകോടതി വിശദീകരണം തേടി.
വ്യവസായ വകുപ്പിനു കീഴിലുള്ള സഹകരണ സ്പിന്നിംഗ് മില്ലായ കുറ്റിപ്പുറം മാൽകോടെക്സിലെ മാനേജർ (അക്കൗണ്ട്സ്) സഹീർ കാലടി തൊഴിൽ പീഡനം മൂലം രാജി വെച്ചിരുന്നു. മാൽകോ ടെക്സ് എം.ഡി നടത്തിയ സാമ്പത്തിക ക്രമക്കേട്, അഴിമതി എന്നിവക്ക് എതിരെ 2019 ജനുവരി 16 നു സഹീർ ചീഫ് സെക്രട്ടറി, പ്രിൻസിപ്പൽ സെക്രട്ടറി, ഹാൻറ് ലൂം ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയതിനെ തുടർന്നാണ് എം.ഡിയിൽ നിന്നും ഗുരുതര തൊഴിൽ പീഡനം തുടങ്ങിയതെന്നു സഹീർ പറയുന്നു. തുടർന്ന് ഗുരുതര ആരോഗ്യ പ്രശ്നം മൂലം ജനുവരി 29 മുതൽ മെഡിക്കൽ ലീവിലായിരുന്നു. ലീവ് കാലയളവിലും പീഡനം തുടർന്നതോടെ 2019 ജൂലൈ ഒന്നിനു സർവ്വീസ് ബാക്കി 20 വർഷം ശേഷികെ ജോലിയിൽ നിന്നും സഹീർ രാജിവെച്ചിരുന്നു.
തൊഴിൽ പീഡനത്തിന്റെ തുടർച്ചയായി രാജിവെച്ചിട്ടും ഗ്രാറ്റുവിറ്റി, ശബളം, ബോണസ് എന്നിവ നൽക്കുന്നത് എം.ഡി തടയുകയായിരുന്നു.തൊഴിൽ പീഡന വിഷയം, അഴിമതി എന്നിവയിൽ അന്വേഷണം ആവശ്യപ്പെട്ട് ഗവർണർ, മുഖ്യമന്ത്രി, വ്യവസായ വകുപ്പ് മന്ത്രി, ചീഫ് സെക്രട്ടി, ഡി.ജി.പി, പ്രിൻസിപ്പൽ സെക്രട്ടറി, വിജിലൻസ് ഡയറക്ടർ എന്നിവർക്ക് പരാതി നൽകിയിരുന്നു. ഉന്നത സ്വാധീനത്താൽ എല്ലാം അന്വേഷണവും നിർജീവമായതോടെയാണ് ഹൈകോടതിയിൽ റിട്ട് ഹർജി നൽകിയതെന്നു സഹീർ പറഞ്ഞു.
തടഞ്ഞുവെച്ച അർഹതപ്പെട്ട ആനുകൂല്യങ്ങൾ നൽക്കുക, ശേഷിക്കുന്ന 20 വർഷത്തെ സർവീസിനു നഷ്ടപരിഹാരം നൽക്കുക, അഴിമതി, തൊഴിൽ പീഡന വിഷത്തിൽ അന്വേഷണം നടത്തുക തുടങ്ങിയ വിഷയങ്ങൾ ഉന്നയിച്ച് ഹൈകോടതി അഡ്വ: പി.വി.ബേബി മുഖാന്തിരമാണ് റിട്ട് പെറ്റീഷൻ ഫയൽ ചെയ്തത്.
കേരള ഹൈകോടതി ജഡ്ജ് മുഷ്താഖ് റിട്ട് ഹരജി ഫയലിൽ സ്വീകരിച്ചു പ്രിൻസിപ്പൽ സെക്രട്ടറി, ഡി.ജി.പി, മാൽ കോടെക്സ് അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി എന്നിവരോട് വിശദീകരണംതേടി നോട്ടീസ് അയക്കാൻ ഉത്തരവിട്ടു.ജഡ്ജ് മാൽകോടെക്സ് എം.ഡി സി.ആർ.രമേഷിനെ വ്യക്തിപരമായി എതിർകക്ഷിയാക്കി വിശദീകരണം തേടി നോട്ടീസ് ആക്കി. കേസ് നവംബർ 14 നു വീണ്ടും പരിഗണിക്കും.
[mbzshare]