കുട്ടമശ്ശേരി ബാങ്ക് കോവിഡ് കിറ്റ് നല്‍കി
എറണാകുളം കുട്ടമശ്ശേരി സര്‍വ്വീസ് സഹകരണ ബാങ്ക് കോവിഡ് കിറ്റ് നല്‍കി. കീഴ്മാട് മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളില്‍ ആരംഭിച്ച ഡോമിസിലിയറി കെയര്‍ സെന്ററിലേക്ക് ആവശ്യമായ പി.പി.ഇ. കിറ്റ്, സര്‍ജിക്കല്‍ മാസ്‌ക്, ഗ്ലൗസ്, സാനിറ്റൈസര്‍ ,ഓക്‌സി മീറ്റര്‍ എന്നിവയാണ് നല്‍കിയത്.
ബാങ്ക് ഭരണസമിതി അംഗം പി.എ.ഷാജഹാന്‍ കീഴ്മാട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സതി ലാലുവിന് കൈമാറി. പഞ്ചായത്ത് വിദ്യാഭ്യാസ-ആരോഗ്യ സ്റ്റാന്റിങ് കമ്മറ്റി ചെയര്‍പേഴ്‌സന്‍ സ്‌നേഹ മോഹന്‍, കീഴ്മാട് ഗ്രാമപഞ്ചായത്ത് 17-ാം വാര്‍ഡ് മെമ്പര്‍ ഹിത , ബാങ്ക് അസി. സെക്രട്ടറി കെ.വി.ബിനോയ് കുമാര്‍ എന്നിവര്‍ പങ്കെടുത്തു.