കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്: വായ്പാ തോത് പുനര്‍നിര്‍ണ്ണയിച്ചു
കോഴിക്കോട് ജില്ലയില്‍ കിസാന്‍ ക്രെഡിറ്റ് കാര്‍ഡ് മുഖാന്തിരം ബാങ്കുകള്‍ കാര്‍ഷിക വിളകള്‍ക്കും പശുവളര്‍ത്തല്‍, മത്സ്യകൃഷി തുടങ്ങിയ കാര്‍ഷികാനുബന്ധ പ്രവര്‍ത്തനങ്ങള്‍ക്കും 2022-23 വര്‍ഷം നല്‍കേണ്ട വായ്പാ തോത് (സ്‌കെയില്‍ ഓഫ് ഫിനാന്‍സ് ) പുനര്‍നിര്‍ണയിച്ചു.
കേരള ബാങ്കിന്റെ നേതൃത്വത്തില്‍ സംഘടിപ്പിച്ച ജില്ലാതല ടെകിനിക്കല്‍ കമ്മറ്റി യോഗമാണ് ഉല്‍പ്പാദനച്ചെലവിലെ വര്‍ദ്ധനവ് ഉള്‍പ്പെടെയുള്ള നിലവിലെ സാഹചര്യങ്ങള്‍ പരിഗണിച്ച് ഹൃസ്വകാല കാര്‍ഷിക ആവശ്യങ്ങള്‍ക്ക് അനുവദിക്കാവുന്ന വായ്പയുടെ തോത് പുതുക്കി നിശ്ചയിച്ചത്. കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസില്‍ നടന്ന യോഗത്തില്‍ കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു അധ്യക്ഷത വഹിച്ചു. ലീഡ് ഡിസ്ട്രിക്ട് ബാങ്ക് മാനേജര്‍ ടി എം മുരളീധരന്‍ പദ്ധതി വിശദീകരിച്ചു. നബാര്‍ഡ് ഡിഡിഎം മുഹമ്മദ് റിയാസ്, അഗ്രികള്‍ച്ചറല്‍ ഓഫീസര്‍ ജോസ്‌ന ജോസ് എന്നിവര്‍ ചര്‍ച്ചയ്ക്ക് നേതൃത്വം നല്‍കി.
കൃഷി വകുപ്പ് ക്രെഡിറ്റ് വിഭാഗം ഡെപ്യൂട്ടി ഡയറക്ടര്‍ ഗീത അലക്‌സാണ്ടര്‍, ജില്ലാ മൃഗസംരക്ഷണ ഓഫീസര്‍ ഡോ. കെ രമാദേവി, ക്ഷീരവികസന വികസനവകുപ്പ് അസിസ്റ്റന്റ് ഡയറക്ടര്‍ കെ എം ജീജ, ഫിഷറീസ് എക്സ്റ്റന്‍ഷന്‍ ഓഫീസര്‍ വി സുനീര്‍ തുടങ്ങിയവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ പി ബാലഗോപാലന്‍ സ്വാഗതവും ഐ. കെ. വിജയന്‍ നന്ദിയും പറഞ്ഞു. ജില്ലയിലെ ബാങ്കുകളുടെയും സര്‍ക്കാര്‍ വകുപ്പുകളുടേയും കൃഷിക്കാരുടേയും പ്രതിനിധികള്‍ യോഗത്തില്‍ പങ്കെടുത്തു.