കാൻസർ ബോധവൽക്കരണം കൂടുതൽ സജീവമാക്കി എം.വി.ആർ കാൻസർ സെന്റർ.
പ്രതിദിനം വർധിച്ചുവരുന്ന കാൻസറിനെ കുറിച്ച് കൂടുതൽ ബോധവൽക്കരണം നടത്തുന്നതിന്റെ ഭാഗമായി കോഴിക്കോട് എം.വി.ആർ കാൻസർ സെന്റർ വിവിധസംഘടനകളുമായി സഹകരിച്ച് കേരളത്തിലെമ്പാടും ബോധവൽക്കരണ ക്ലാസുകൾ സംഘടിപ്പിക്കുകയാണ്. ഇതിന്റെ ഭാഗമായി കഴിഞ്ഞ ദിവസം പാലക്കാട് നാഗലശ്ശേരി പെൻസിൽ ചാരിറ്റബിൾ സൊസൈറ്റി യുമായി ചേർന്നു ക്ലാസ് സംഘടിപ്പിച്ചു. പട്ടാമ്പി കോതച്ചിറ അരുണോദയം വായനശാലയിൽ നടന്ന ചടങ്ങ് തൃത്താല എം.എൽ.എ വി. ടി.ബൽറാം ഉദ്ഘാടനം ചെയ്തു. നമ്മുടെ ഭക്ഷണ രീതിയും ജീവിതശൈലിയും ആണ് ക്യാൻസർ രോഗം വർദ്ധിക്കാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. ബോധവൽക്കരണമാണ് ഇതിനെ ഏറ്റവും ഉത്തമമായ മരുന്നെന്നും അദ്ദേഹം പറഞ്ഞു. ഡോക്ടർ സുധീഷ് മനോഹരൻ ക്യാൻസർ ചികിത്സയെക്കുറിച്ചും രോഗ കാരണത്തെക്കുറിച്ചും ക്ലാസെടുത്തു.