കാരശ്ശേരി മേഖല വനിതാ സഹകരണ സംഘം മുക്കത്തേക്കു മാറ്റി
നോര്‍ത്ത് കാരശ്ശേരി കേന്ദ്രമായി പ്രവര്‍ത്തിച്ച കാരശ്ശേരി മേഖല വനിതാ സഹകരണ സംഘത്തിന്റെ പ്രവര്‍ത്തനം മുക്കത്തേക്കു മാറ്റി. സംഘത്തിന്റെ പ്രവര്‍ത്തനം വിപുലീകരിക്കുന്നതിനും അംഗങ്ങള്‍ക്ക് കൂടുതല്‍ സൗകര്യം ഒരുക്കുന്നതിനുമാണ് പ്രവര്‍ത്തനം മാറ്റിയത്. നേരത്തെ കനറാ ബാങ്ക് പ്രവര്‍ത്തിച്ചിരുന്ന പരതയില്‍ കെട്ടിടത്തിലാണ് സംഘത്തിന്റെ പുതിയ ഓഫീസ്. സഹകരണ സംഘം ഡെപ്യൂട്ടി റജിസ്ട്രാര്‍ പി. കൃഷ്ണന്‍ പുതിയ ഓഫീസ് ഉദ്ഘാടനം ചെയ്തു. സംഘം പ്രസിഡന്റ് റീന പ്രകാശ് അധ്യക്ഷത വഹിച്ചു. സംസ്ഥാന സീനിയര്‍ വനിത ടീം അംഗമായി തിരഞ്ഞെടുക്കപ്പെട്ട നിധിയ ശ്രീധരന് കാരശ്ശേരി സഹകരണ ബാങ്ക് ചെയര്‍മാന്‍ എന്‍.കെ. അബ്ദുറഹിമാന്‍ ഉപഹാരം നല്‍കി.
സംഘം സെക്രട്ടറി ഷിനോദ് ഉദ്യാനം, വൈസ് പ്രസിഡന്റ് റംല സാദ്ദിഖ്, സഹകരണ സംഘം ഇന്‍സ്‌പെക്ടര്‍ പി. ജ്യോതിഷ്‌കുമാര്‍, മില്‍മ മലബാര്‍ മേഖലാ മുന്‍ ചെയര്‍മാന്‍ പി.പി. ഗോപിനാഥപിള്ള, മുക്കം സഹകരണ ബാങ്ക് പ്രസിഡന്റ് പി.ടി. ബാലന്‍, മുക്കം അര്‍ബന്‍ സഹകരണ സംഘം പ്രസിഡന്റ് കപ്പ്യേടത്ത് ചന്ദ്രന്‍, മുക്കം വനിതാ സഹകരണ സംഘം പ്രസിഡന്റ് സുഭദ്രാദേവി, കാദറിന്‍ ജോസഫ്. കാരശ്ശേരി പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ശാന്താദേവി മൂത്തേടത്ത്, പഞ്ചായത്ത് അംഗം കുഞ്ഞാലി മമ്പാട്, ഡയറക്ടര്‍ റോസമ്മ കുറ്റിയാങ്കല്‍ എന്നിവര്‍ പങ്കെടുത്തു.