കള്ളുചെത്ത് വ്യവസായ തൊഴിലാളി സംഘം മെഡിക്കല്‍ സ്റ്റോര്‍ തുടങ്ങി
കൊയിലാണ്ടി താലൂക്ക് കള്ളുചെത്ത് വ്യവസായത്തൊഴിലാളി സഹകരണ സംഘത്തിനു കീഴില്‍ ആരംഭിച്ച നീതി മെഡിക്കല്‍ സ്റ്റോര്‍ ഉദ്ഘാടനം ചെയ്തു. കൊയിലാണ്ടി പുതിയ ബസ് സ്റ്റാന്റ് അനക്സ് ബില്‍ഡിംഗില്‍ ആരംഭിച്ച മെഡിക്കല്‍ സ്റ്റോര്‍ ടി.പി. രാമകൃഷ്ണന്‍ എം.എല്‍.എ.യാണ് ഉദ്ഘാടനം ചെയ്തത്. നഗരസഭാ വൈസ് ചെയര്‍മാന്‍ അഡ്വ. കെ. സത്യന്‍ ആദ്യ വില്‍പ്പന നിര്‍വ്വഹിച്ചു.
ചടങ്ങില്‍ മുന്‍ എം.എല്‍.എ. കെ.ദാസന്‍ മുഖ്യാതിഥിയായി. കൗണ്‍സിലര്‍ എ. ലളിത, എം.എ. ഷാജി, ടി.കെ. ജോഷി, എന്‍. സുജിത, ആര്‍.കെ. മനോജ് എന്നിവര്‍ സംസാരിച്ചു.
[mbzshare]