കപ്പ കൃഷി വിളവെടുത്തു
കേരള സഹകരണ വകുപ്പിന്റെ സുഭിക്ഷ കേരളം പദ്ധതിയുമായി സഹകരിച്ച് കാലിക്കറ്റ് ടൗണ്‍ സര്‍വീസ് കോ-ഓപ്പറേറ്റീവ് ബാങ്ക് മെഡിക്കല്‍ കോളേജ് ഹൗസിങ് ബോര്‍ഡ് കോളനിക്കടുത്തുള്ള സ്ഥലത്ത് നടത്തിയ കപ്പ കൃഷിയുടെ വിളവെടുപ്പ് തോട്ടത്തില്‍ രവീന്ദ്രന്‍ എം.എല്‍.എ. ഉദ്ഘാടനം ചെയ്തു.
ബാങ്ക് ചെയര്‍മാന്‍ എ.വി. വിശ്വനാഥന്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് വൈസ് പ്രസിഡൻ്റ് എ.ബേബി സരോജം, ഡയറക്ടര്‍മാരായ കെ. ഭാഗിരഥി, പി ജയസുധ, ജനറല്‍ മാനേജര്‍ ഇ.സുനില്‍കുമാര്‍, അസി. ജനറല്‍ മാനേജര്‍ എ.ബിജു, കെ. സി. ഇ. യു ടൗണ്‍ ബാങ്ക് യൂണിറ്റ് സെക്രട്ടറി ബി. ബിജേഷ് എന്നിവര്‍ പങ്കെടുത്തു.