കന്മനം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ പുതിയ ശാഖ തുടങ്ങി

Deepthi Vipin lal

ആധുനിക സൗകര്യങ്ങളോടെ കന്മനം സര്‍വ്വീസ് സഹകരണ ബാങ്കിന്റെ നാലാമത് ശാഖ കന്മനം തെക്കുംമുറി ചെനക്കല്‍ അങ്ങാടിയില്‍ സഹകരണ വകുപ്പ് മന്ത്രി വി.എന്‍ വാസവന്‍ ഓണ്‍ലൈനായി ഉദ്ഘാടനം ചെയ്തു. കുറുക്കോളി മൊയ്തീന്‍ എംഎല്‍എ ചടങ്ങില്‍ അദ്ധ്യക്ഷത വഹിച്ചു. ബാങ്കിന്റെ ആദ്യ നിക്ഷേപം സഹകരണ ജോയിന്റ് രജിസ്ട്രാര്‍ കെ.വി നാരായണന്‍ സ്വീകരിച്ചു.

വളവന്നൂര്‍ പഞ്ചായത്ത് പ്രസിഡന്റ് പി.സി നജ്മത്ത് ലോക്കറും അസിസ്റ്റന്റ് രജിസ്ട്രാര്‍ ജനറല്‍ ജനാര്‍ദ്ദനന്‍ ആദ്യത്തെ വായ്പാ വിതരണവും അസിസ്റ്റന്റ് ഡയറക്ടര്‍ പ്രഭാഷ് അജ മെംബര്‍ റിലീഫ് ഫണ്ടില്‍ നിന്നുള്ള ആദ്യത്തെ ധനസഹായവും ഇന്‍സ്‌പെക്ടര്‍മാരായ സുഹൈല്‍, ബിന്ദു എന്നിവര്‍ എടിഎം കാര്‍ഡിന്റെ വിതരണവും ഉദ്ഘാടനം ചെയ്തു.

വളവന്നൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.കെ മുജീബ് റഹ്മാന്‍, ബ്ലോക് പഞ്ചായത്ത് മെംമ്പര്‍ ടി.കെ നസീജ, ചുങ്കത്ത് അബ്ദുല്ല, വി. പ്രേം കുമാര്‍, വി ഉണ്ണികൃഷ്ണന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് വൈസ് പ്രസിഡന്റ് നിരപ്പില്‍ മുസ്തഫ നന്ദി പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News