ഒരു വിഭാഗം കേരള ബാങ്ക് ജീവനക്കാർ പണിമുടക്കി.

adminmoonam

ഒരു വിഭാഗം കേരള ബാങ്ക് ജീവനക്കാർ ഇന്ന് പണിമുടക്കി.ശമ്പള പരിഷ്കരണം നടപ്പാക്കുക, ഡി.എ.കുടിശ്ശിക അനുവദിക്കുക, അർഹമായ പ്രമോഷനുകൾ നൽകുക, അന്യായമായ ടാൻസ്ഫറുകൾ അവസാനിപ്പിക്കുക. കേഡർ സംയോജനം നീതിപൂർവ്വമാക്കുക, പി.ടി.എസ് പ്രമോഷൻ അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ജില്ലാ സഹകരണ ബേങ്ക് എംപ്ലോയീസ് കോൺഗ്രസ്, എംപ്ലോയീസ് യൂനിയൻ സംഘടനകളുടെ സംയുക്ത നേതൃത്വത്തിലാണ് ജീവനക്കാർ പണിമുടക്കിയത്. കണ്ണൂർ റീജ്യനൽ ഓഫീസിന് മുമ്പിൽ നടത്തിയ പ്രകടനവും പ്രതിഷേധയോഗവും നടത്തി.സി.ജെ.ജോൺ അദ്ധ്യക്ഷത വഹിച്ചു. കെ.പി.സി.സി ജനറൽ സെക്രട്ടറി അഡ്വ. മാർട്ടിൻ ജോർജ് ഉദ്ഘാടനം ചെയ്തു. സംസ്ഥാനത്തെ 14 കേന്ദ്രങ്ങളിലും പണിമുടക്കിയ ജീവനക്കാർ പ്രതിഷേധയോഗം ചേർന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News