ഐ.ഇ.എല്‍.ടി.എസ്. ഇല്ലാതെ കാനഡയില്‍ പഠിക്കാം

Deepthi Vipin lal

കോവിഡിനു ശേഷം കാനഡയില്‍ ഉപരിപഠനം നടത്താന്‍ താല്‍പ്പര്യപ്പെടുന്ന വിദ്യാര്‍ഥികളുടെ എണ്ണം വര്‍ധിച്ചുവരികയാണ്. തൊഴിലില്ലായ്മ കുറഞ്ഞ രാജ്യമെന്ന നിലയില്‍ കാനഡയ്ക്കു ഏറെ പ്രസക്തിയുണ്ട്. പ്ലസ് ടു കഴിഞ്ഞവര്‍ അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിനും ബിരുദം, ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയവര്‍ ഗ്രാഡുവേറ്റ് മാസ്റ്റേഴ്‌സ്, ഡോക്ടറല്‍ പ്രോഗ്രാമിനും കാനഡയിലെത്തും. ബിരുദ / ബിരുദാനന്തര പഠനം പൂര്‍ത്തിയാക്കിയവര്‍ കാനഡ ഇമിഗ്രേഷനിലൂടെ കാനഡയിലേക്കു പോകാന്‍ ശ്രമിക്കുന്നു.

മുന്‍കാലങ്ങളെ അപേക്ഷിച്ച് കാനഡയിലെ ഉപരിപഠനത്തിനു കടമ്പകള്‍ കുറവാണ്. മികച്ച സര്‍വ്വകലാശാലകള്‍, ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, സ്‌കില്‍ വികസന കേന്ദ്രങ്ങള്‍ മുതലായവ കാനഡയിലുണ്ട്. കാനഡയില്‍ ഉപരിപഠനം പൂര്‍ത്തിയാക്കിയവര്‍ക്കു തൊഴില്‍ കണ്ടെത്താന്‍ എളുപ്പമാണ്. സ്ഥിരം ജോലി ലഭിച്ചവര്‍ക്കു പെര്‍മനെന്റ് റസിഡന്‍സിക്കു ശ്രമിക്കാം. കാനഡയില്‍ ഉപരിപഠനത്തിന് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷയായ IELTS 7/9 ബാന്‍ഡ് നിര്‍ബന്ധമാണ്. പ്ലസ് ടു വിനു ശേഷം അണ്ടര്‍ ഗ്രാഡുവേറ്റ് പ്രോഗ്രാമിനു പോകുന്നവര്‍ക്കു സാറ്റും ആവശ്യമാണ്. എന്നാല്‍, കാനഡയില്‍ IELTS ഇല്ലാത്ത അണ്ടര്‍ ഗ്രാഡുവേറ്റ്, ഗ്രാഡുവേറ്റ്, മാസ്റ്റേഴ്‌സ്, പി.എച്ച്ഡി. പ്രോഗ്രാമിന് ഇപ്പോള്‍ അപേക്ഷിക്കാം.

കാനഡയിലെ നൂറോളം സര്‍വ്വകലാശാലകളില്‍ അയ്യായിരത്തിലധികം കോഴ്‌സുകളുണ്ട്. കനേഡിയന്‍ ഗവണ്‍മെന്റിന്റെയും പബ്ലിക് യൂണിവേഴ്‌സിറ്റികളുടെയും സ്‌കോളര്‍ഷിപ്പും ലഭിയ്ക്കും. ഇംഗ്ലീഷ് മീഡിയത്തില്‍ പഠിച്ചവര്‍ക്കു സര്‍വ്വകലാശാല നല്‍കുന്ന ഇംഗ്ലീഷ് എഡ്യുക്കേഷന്‍ സര്‍ട്ടിഫിക്കേറ്റ് മതിയാകും. IELTS നു പകരം മറ്റ് ഇംഗ്ലീഷ് പ്രാവീണ്യ പരീക്ഷകളായ TOEFL, TESOL മുതലായവയും അംഗീകൃതമാണ്. Okanagan College, Concordia University, Cambrian College, Memorial University of Newfoundland, Seneca College, University of Regina, University of Saskatchewan, Winnipeg University, Brock University, Carleton University എന്നിവിടങ്ങളില്‍ IELTS ആവശ്യമില്ല. കാനഡയില്‍ പോകാനാഗ്രഹിക്കുന്നവര്‍ക്കു കാനഡയിലെ ESL ( English as second language ) പ്രോഗ്രാം ആറു മാസംകൊണ്ട് പൂര്‍ത്തിയാക്കി ഉപരിപഠനത്തിനു ചേരാം. ഒട്ടാവ, വാനിയര്‍, കൊണ്‍കോര്‍ഡിയ, മോണ്‍ട്രിയല്‍, ആല്‍ബെര്‍ട്ട, സസ്‌കാഷെന്‍ സര്‍വ്വകലാശാലകളില്‍ ഗ്രാഡുവേറ്റ് സ്‌കോളര്‍ഷിപ്പുകളുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

Latest News