ഏഷ്യയിലെ ധനകാര്യ സേവനമേഖലയിലെ സഹകരണ സ്ഥാപനങ്ങളിൽ കേരള ബാങ്കിന് ഒന്നാം സ്ഥാനം
ഏഷ്യയിൽ ധനകാര്യ സേവന മേഖലയിൽ പ്രവർത്തിക്കുന്ന സഹകരണ സംഘങ്ങളിൽ കേരള ബാങ്ക് ഒന്നാം സ്ഥാനം നേടി. ലോകത്തെ മുൻ നിരയിലുള്ള 300 സഹകരണ സ്ഥാപനങ്ങളിൽ ധനകാര്യ സേവനവിഭാഗത്തിൽ കേരള ബാങ്കിന് എട്ടാം സ്ഥാനവുമുണ്ട്.
വേൾഡ് കോപ്പറേറ്റീവ് മോണിറ്ററിന്റെ 2023 വർഷത്തെ റിപ്പോർട്ടിലാണ് ഇക്കാര്യമുള്ളത്.
കേരള ബാങ്കിനെ സംബന്ധിച്ചിടത്തോളം അഭിമാനകരമായ നേട്ടമാണിതെന്ന് സഹകരണ മന്ത്രി വി.എൻ. വാസവൻ അഭിപ്രായപ്പെട്ടു. രൂപീകൃതമായി ചുരുങ്ങിയ കാലയളവ് കൊണ്ട് തന്നെ അന്തർദേശീയ തലത്തിൽ തിളക്കമാർന്ന നേട്ടങ്ങൾ കൈവരിക്കാൻ കഴിഞ്ഞത് കേരള ബാങ്കിന്റെ മുന്നോട്ടുള്ള കുതിപ്പിന് കൂടുതൽ ഊർജ്ജം പകരും -മന്ത്രി പറഞ്ഞു.