ഏറാമല സഹകരണ ബാങ്ക് കഴിഞ്ഞവർഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി.

adminmoonam

 

വടകര ഏറാമല സര്‍വ്വീസ് സഹകരണ ബാങ്ക് കഴിഞ്ഞവർഷം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് 50 ലക്ഷം രൂപ നൽകി. വാര്‍ഷിക ജനറല്‍ ബോഡി യോഗം ഓര്‍ക്കാട്ടേരി കമ്മ്യൂണിറ്റി ഹാളില്‍  ചേര്‍ന്നു. ബേങ്ക് നല്‍കി വരുന്ന വിവിധ വായ്പകളുടെയും, ക്ഷേമപ്രവര്‍ത്തനങ്ങളെ കുറിച്ചും പ്രസിഡണ്ട് മനയത്ത് ചന്ദ്രന്‍ വിശദീകരിച്ചു.ബേങ്കിന്റെ പ്രവര്‍ത്തനങ്ങള്‍ ആധുനികവല്‍ക്കരിക്കുകയും, വൈവിദ്യവല്‍ക്കരിക്കുകയും ചെയ്യാന്‍ കഴിഞ്ഞു. സാമൂഹ്യ പ്രവര്‍ത്തനങ്ങള്‍ ഏറ്റെടുക്കുക വഴി ഒരു ജനകീയ ബേങ്കായി നമ്മുടെ ബേങ്കിനെ മാറ്റാന്‍ കഴിഞ്ഞത് പ്രസിഡണ്ട്അറിയിച്ചു . കഴിഞ്ഞ വര്‍ഷം 10,20,434 രൂപ പൊതുനന്മാ ഫണ്ടിലൂടെ ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തുകയുണ്ടായി. ഇപ്പോഴത്തെ മഴക്കെടുതിമൂലം ദുരിതമനുഭവിച്ച 3000-ാളം വരുന്നവര്‍ക്ക് 5 ലക്ഷം രൂപയോളം ആശ്വാസ പ്രവര്‍ത്തനങ്ങള്‍ക്ക് ചിലവഴിച്ചു. കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ 50 ലക്ഷത്തിലധികം രൂപ നല്‍കാന്‍ കഴിഞ്ഞു. വായ്പ മേഖലയിലെ പ്രതിസന്ധികള്‍ തരണം ചെയ്യാന്‍ സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹകരണ നയത്തിന്റെ ഭാഗമായി ബേങ്കിന്റെ നേതൃത്വത്തില്‍ ഏറാമല ട്രേഡ് സെന്റര്‍ എന്ന കമ്പനി രൂപീകരിച്ചും, സബ്ബ്‌സിഡറി അസോസിയേഷനുകള്‍ രൂപീകരിച്ചും ഭാവി പ്രവര്‍ത്തനം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.

ബേങ്കിന്റെ 2018-19 വര്‍ഷത്തെ ലാഭ വിഭജനം വഴി മെമ്പര്‍മാര്‍ക്ക് 25% ഓഹരിവിഹിതം നല്‍കാനും അടുത്ത വര്‍ഷം മുന്‍ഗണനാ മേഖലയ്ക്ക് 50 കോടി രൂപയും, മറ്റ് മേഖലകള്‍ക്ക് 150 കോടി രൂപയും വായ്പകള്‍ നല്‍കുമെന്നും പ്രഖ്യാപിച്ചു. വായ്പകള്‍ യഥാസമയം അടച്ചു തീര്‍ത്ത് കുടിശ്ശിക രഹിത ബേങ്കാക്കി മാറ്റുവാന്‍ എല്ലാ മെമ്പര്‍മാരോടും അഭ്യര്‍ത്ഥിക്കുകയുമുണ്ടായി.

ബേങ്ക് പ്രസിഡണ്ട് മനയത്ത് ചന്ദ്രന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന ജനറല്‍ ബോഡി യോഗത്തില്‍ വൈസ് പ്രസിഡണ്ട് പി.കെ.കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ സ്വാഗതവും, ഡയറക്ടര്‍മാരായ ഞാറ്റോത്തില്‍ ബാലകൃഷ്ണന്‍ മാസ്റ്റര്‍, കെ.ടി.രാജീവന്‍, കെ.പി.കുഞ്ഞികുട്ടി, മമ്പളളി സുനി, പി.പി.ബാബു, ഇ.പി.ബേബി, എ.കെ.സിന്ധു, തെറ്റത്ത് ജയശ്രീ, കെ.കെ.ദിവാകരന്‍ മാസ്റ്റര്‍, കെ.കെ.കുമാരന്‍ എന്നീവര്‍ സംസാരിച്ചു. ഡയരക്ടര്‍ പി.ചന്ദ്രന്‍മാസ്റ്റര്‍ നന്ദിയും രേഖപെടുത്തി. ബേങ്ക് സെക്രട്ടറി ടി.കെ.വിനോദന്‍ റിപ്പോര്‍ട്ടും, ഇന്റേണല്‍ ഓഡിറ്റര്‍ ഒ.മഹേഷ്‌കുമാര്‍ ഓഡിറ്റ് റിപ്പോര്‍ട്ടും വായിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

Latest News