ഏറാമല ബാങ്കില്‍ സഹകരണ നിക്ഷേപ സമാഹരണ യജ്ഞം തുടങ്ങി

moonamvazhi

സഹകരണ വായ്പാ മേഖലയിലെ നിക്ഷേപങ്ങള്‍ വര്‍ദ്ധിപ്പിക്കുന്നതിനും യുവജനങ്ങളെ സഹകരണ പ്രസ്ഥാനങ്ങളിലേക്ക് ആകര്‍ഷിക്കുന്നതിനും വേണ്ടിയുള്ള നിക്ഷേപ സമാഹരണ യജ്ഞം ഏറാമല സര്‍വ്വീസ് സഹകരണ ബാങ്കില്‍ ആരംഭിച്ചു. മാര്‍ച്ച് 31 വരെ തുടരുന്ന യജ്ഞം ഏറാമല ബാങ്ക് ചെയര്‍മാന്‍ മനയത്ത് ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. സഹകരണ നിക്ഷേപം നാടിന്റെ തുടര്‍ വികസനത്തിനായി എന്നതാണ് ഇത്തവണത്തെ മുദ്രാവക്യം. ചടങ്ങില്‍ ബാങ്ക് വൈസ് ചെയര്‍മാന്‍ പി. കെ. കുഞ്ഞിക്കണ്ണന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. ഡയരക്ടര്‍മാരായ കെ. ടി. രാജീവന്‍, കെ. കെ. ദിവാകരന്‍ മാസ്റ്റര്‍, ടി. ജയശ്രീ, എം. കെ. ബാബുരാജ് എന്നിവര്‍ സംസാരിച്ചു. ബാങ്ക് ജനറല്‍ മാനേജര്‍ കെ. ടി വിനോദന്‍ സ്വാഗതവും, ബ്രാഞ്ച് മാനേജര്‍ ഒ. മഹേഷ് കുമാര്‍ നന്ദിയുംപറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News