എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘം വാര്‍ഷിക പൊതുയോഗം നടത്തി
ആലപ്പുഴ എഴുപുന്ന പഞ്ചായത്ത് പട്ടികജാതി സര്‍വ്വീസ് സഹകരണ സംഘത്തിന്റെ 38-ാമതു വാര്‍ഷിക പൊതുയോഗവും നിക്ഷേപ സമാഹകരണയജ്ഞവും നടത്തി. എരമല്ലൂര്‍ പാര്‍ത്ഥസാരഥി ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് എഴുപുന്ന ഗ്രാമ പഞ്ചായത്തു പ്രസിഡന്റ് ആര്. പ്രദീപ് ഉദ്ഘാടനം ചെയ്തു.
സംഘാംഗീ എരമല്ലൂര്‍ ലയ കൃപയില്‍ ചന്തിരൂര്‍ തിലക രാജില്‍ നിന്നു പ്രസിഡന്റ് ആദ്യ നിക്ഷേപം ഏറ്റുവാങ്ങി. കെ.എസ് വേലായുധന്, ടി. കുട്ടപ്പന് , കെ.കെ. കമലാ സനന്, ഗീത ദിനേശന്, രേണുക അജയന്, എം.കെ.ഷിജു, തെന്നല്‍.പി.ജ എന്നിവര്‍ പ്രസംഗിച്ചു. സംഘം പ്രസിഡന്റ് ദിവാകരന് കല്ലുങ്കല്‍ അദ്ധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി കെ.എം.കുഞ്ഞുമോന് റിപ്പോര്‍ട്ടും അവതരിപ്പിച്ചു