എഴുത്തിന്റെയും വായനയുടെയും രാഷ്ട്രീയം ചർച്ചചെയ്ത് ‘കൃതി’ അന്താരാഷ്ട്ര പുസ്തകോത്സവം പുരോഗമിക്കുന്നു. ഉത്സവത്തിന് ഞായറാഴ്ച കൊടിയിറങ്ങും.

adminmoonam

“അക്ഷര ലോകത്തേക്ക് ഒരു സഹകരണ യാത്ര”.. സഹകരണ വകുപ് സാഹിത്യപ്രവർത്തക സഹകരണ സംഘത്തിന്റെ സഹകരണത്തോടെ നടത്തുന്ന ‘കൃതി’ അന്താരാഷ്ട്ര സാഹിത്യ പുസ്തക വിജ്ഞാനോത്സവത്തിന്റെ മൂന്നാമത് എഡിഷൻ കൊച്ചി മറൈൻഡ്രൈവിൽ പുരോഗമിക്കുന്നു.പുസ്തകോത്സവം ഞായറാഴ്ച സമാപിക്കും. സംഘാടക മികവുകൊണ്ടും ജനപങ്കാളിത്തം കൊണ്ടും കുട്ടികളുടെയും വിദ്യാർഥികളുടെയും സാന്നിധ്യം കൊണ്ടും മേള അക്ഷരാർത്ഥത്തിൽ ഉത്സവമായി മാറി.

കുട്ടികളെ പുസ്തകത്തിലേക്ക് ആകർഷിക്കാനും കുട്ടികളിൽ വായനാശീലവും പുസ്തകം വാങ്ങുന്ന ശീലവും പുസ്തകം സൂക്ഷിക്കുന്ന ശീലവും സൃഷ്ടിക്കുന്നതിന് മേളക്ക് സാധിച്ചുവെന്ന് സാഹിത്യപ്രവർത്തക സഹകരണ സംഘം ഭരണസമിതി അംഗം സി.ആർ. ദാസ് പറഞ്ഞു. കഴിഞ്ഞ ദിവസങ്ങളിൽ കേരളത്തിലെ വിവിധ ജില്ലകളിൽ നിന്ന് ആയിരക്കണക്കിന് വിദ്യാർത്ഥികളാണ് മറൈൻഡ്രൈവിലെ അക്ഷര നഗരിയിലേക്ക് ഒഴുകിയെത്തിയത്.

മലയാളം, ഇംഗ്ലീഷ്, പുസ്തകങ്ങൾക്ക് പുറമേ ബംഗാളി, ഗുജറാത്തി, ഹിന്ദി, തമിഴ് ഭാഷയിലുള്ള പ്രസാധകരും മേളക്ക് എത്തിയിട്ടുണ്ട് .മേളയിലേക്കു വരുന്ന കുട്ടികൾക്ക് കാക്ക വരയും, കഥ പറയലും പാട്ടു പാടലും എന്നുവേണ്ട കുട്ടികളെ പുസ്തകങ്ങളുമായും വായനയുമായും അടുപ്പിക്കാൻ സംഘാടകർക്കായി.

വൈജ്ഞാനിക ഉത്സവത്തിന്റെ ഭാഗമായി വിവിധ വിഷയങ്ങളെ ആസ്പദമാക്കി 36 സെക്ഷനുകൾ പത്ത് ദിവസങ്ങളിലായി സംഘടിപ്പിച്ചിട്ടുണ്ട്. സംസ്ഥാനതിന്റെയും രാജ്യത്തിന്റെയും ആനുകാലിക സാമൂഹിക വിഷയങ്ങൾ എല്ലാം തന്നെ ഈ സെക്ഷനുകളിൽ ചർച്ചാവിഷയം ആക്കാൻ സംഘാടകർക്ക് കഴിഞ്ഞു. പ്രഗൽഭരായ പ്രതിഭാറായ്, എം ടി വാസുദേവൻ നായർ തുടങ്ങി നിരവധി സാഹിത്യ സാമൂഹിക സാംസ്കാരിക വ്യക്തികൾ സംവാദത്തിൽ നിലപാടുകളും കാഴ്ചപ്പാടുകളും വ്യക്തമാക്കിയപ്പോൾ മേള കാഴ്ചക്കാർക്കും പൊതുസമൂഹത്തിനും പുതിയൊരു അനുഭവമാണ് സമ്മാനിച്ചത്. 75,000 ചതുരശ്ര അടിയിലാണ് മേള സംഘടിപ്പിച്ചിരിക്കുന്നത്.

ഇരുണ്ട ചിന്തകളിലേക്കും ക്ലാവ് പിടിച്ച കാലത്തേക്കും സമൂഹത്തെ പിന്നോട്ടടിക്കാൻ നീക്കം നടക്കുമ്പോൾ നിശബ്ദരായിരിക്കാനാകാത്ത ഒട്ടനവധി പേരാണ് കൃതിയുടെ വേദിയിലേക്ക് എത്തുന്നതെന്ന് സംഘാടകർ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *

Latest News