ഉദ്യോഗാര്‍ത്ഥികള്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ 20നു മുമ്പ് പൂര്‍ത്തിയാക്കണം: സഹകരണ പരീക്ഷാ ബോര്‍ഡ്

moonamvazhi

സംസ്ഥാന സഹകരണ സംഘം/ബാങ്കുകളിലെ സെക്രട്ടറി, അസിസ്റ്റന്റ് സെക്രട്ടറി, ജൂനിയര്‍ ക്ലാര്‍ക്ക്/കാഷ്യര്‍,ടൈപ്പിസ്റ്റ്, സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍, സിസ്റ്റം സൂപ്പര്‍വൈസര്‍, ഡാറ്റാ എന്‍ട്രി ഓപ്പറേറ്റര്‍ എന്നീ തസ്തികകളിലേക്ക് സംഘം/ബാങ്കുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന പ്രകാരമുള്ള ഒഴിവുകളിലേക്ക് 2023 ഡിസംബര്‍ 20ന് വിജ്ഞാപനം പുറപ്പെടുവിക്കുന്നതിനാല്‍ ഒറ്റത്തവണ രജിസ്‌ട്രേഷന്‍ പൂര്‍ത്തീകരിക്കാനുള്ള ഉദ്യോഗാര്‍ത്ഥികള്‍ വിജ്ഞാപനത്തിന് മുന്‍പ് പൂര്‍ത്തീകരിക്കേണ്ടതാണെന്ന് സഹകരണ പരീക്ഷ ബോര്‍ഡ് അറിയിച്ചു.

റിപ്പോര്‍ട്ട് ചെയ്യുന്ന സംഘം/ബാങ്കുകള്‍ സഹകരണ സര്‍വീസ് പരീക്ഷ ബോര്‍ഡിന്റെ www.cseb.gov.in എന്ന വെബ്‌സൈറ്റില്‍ ഒഫീഷ്യല്‍ ലോഗിന്‍ വഴി അപേക്ഷ സമര്‍പ്പിക്കേണ്ടതാണ്. ഇതിനകം ഒഴിവുകള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ള സംഘം/ബാങ്കുകള്‍ കൂടി ഒറ്റത്തവണ രജിസ്‌ട്രേഷന്‍ നടത്തുവാനുളള നടപടികള്‍ വേഗത്തിലാക്കണമെന്നും സംഘം/ ബാങ്കുകള്‍ കൂടി ഒറ്റത്തവണ രജിസ്‌ട്രേഷനായുള്ള യൂസര്‍ നെയിം പാസ്‌വേര്‍ഡ് എന്നിവയ്ക്കായി സഹകരണ സര്‍വ്വീസ് പരീക്ഷാ ബോര്‍ഡിനെ ബന്ധപ്പെടണമെന്നും അറിയിച്ചു,

Leave a Reply

Your email address will not be published. Required fields are marked *

Latest News