ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ മുറ്റത്തെ മുല്ല പദ്ധതിയിലൂടെ ഒരു പരിധിവരെ സാധിക്കുമെന്ന് മന്ത്രി സി. രവീന്ദ്രനാഥ്.
സഹകരണ വകുപ്പ് നടപ്പാക്കുന്ന മുറ്റത്തെ മുല്ല പദ്ധതിയിലൂടെ നാട്ടിലെ സാമ്പത്തിക പ്രതിസന്ധി ഒരു പരിധിവരെ മറികടക്കാനാകുമെന്ന് മന്ത്രി പ്രൊഫ. സി. രവീന്ദ്രനാഥ് അഭിപ്രായപ്പെട്ടു. വട്ടിപ്പലിശകാരിൽ നിന്നും സമൂഹത്തെ രക്ഷിക്കാൻ പദ്ധതിക്ക് സാധിച്ചിട്ടുണ്ട്. സഹകരണവകുപ്പ് ഈ പദ്ധതി കൂടുതൽ വ്യാപിപ്പിക്കണമെന്നും മന്ത്രി നിർദ്ദേശിച്ചു. തൃശ്ശൂർ തലോർ സർവീസ് സഹകരണ ബാങ്കിന്റെ ആഭിമുഖ്യത്തിൽ നടന്ന മുറ്റത്തെ മുല്ല വായ്പാ പദ്ധതിയുടെ ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു മന്ത്രി. ബാങ്ക് പ്രസിഡണ്ട് എം.കെ. സന്തോഷ് അധ്യക്ഷത വഹിച്ചു. നെന്മണിക്കര ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷീല മനോഹരൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി.എസ്. ബൈജു, ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് കെ.എം. ബാബു, ജനപ്രതിനിധികൾ, ഭരണസമിതി അംഗങ്ങൾ, സഹകാരികൾ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.