ആദായനികുതി സെക്ഷൻ 80(പി) വിഷയത്തിലുള്ള ലേഖനം
ആദായനികുതി സെക്ഷൻ 80 (പി) വിഷയത്തിൽ ശിവദാസ് ചേറ്റൂരിന്റെ ലേഖന ഭാഗം ഇരുപത്തിമൂന്ന്.
158. “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” എന്ന പദത്തിന്റെ നിർവചനം എന്താണെന്നു കഴിഞ്ഞ ലക്കത്തിൽ കൊടുത്തിരുന്നു. ഒരു “പ്രൈമറി കോഓപ്പറേറ്റീവ് ബാങ്ക്” ആയി അംഗീകരിക്കണമെങ്കിൽ കഴിഞ്ഞ ഇരുപത്തിരണ്ടാം ലക്കത്തിലെ ഖണ്ഡിക number 146 ഇൽ കൊടുത്ത 6 നിബന്ധനകൾ പാലിച്ചിരിക്കണം എന്ന് പറഞ്ഞിരുന്നു. ആറ് നിബന്ധനങ്ങളിൽ രണ്ടെണ്ണം പാലിക്കപ്പെട്ടുവെന്നു കഴിഞ്ഞ ലക്കങ്ങളിൽ നമ്മൾ കണ്ടുവല്ലോ. ഇനി മൂന്നാമത്തെ നിബന്ധന നോക്കാം. മൂന്നാമത്തെ നിബന്ധന താഴെ കൊടുക്കുന്നു. ⇓
3. സൊസൈറ്റിയുടെ പ്രാഥമിക ലക്‌ഷ്യം ബാങ്കിങ് ബിസിനസ് ആവണം.
159. സൊസൈറ്റിയുടെ പ്രാഥമിക ലക്‌ഷ്യം നമുക്ക് എവിടെ നോക്കിയാൽ കിട്ടും എന്ന് അറിയാം. അത് നമ്മുടെ ബൈലാ (Bye-Law) യിൽ OBJECTIVES എന്ന ഹെഡ്‍ഡിങ് അല്ലെങ്കിൽ തലക്കെട്ടിൽ തന്നെ കാണും.
kerala cooperative societies Act 1969 ഇലെ സെക്‌ഷൻ 2 (b) അനുസരിച്ച bye-law എന്നാൽ കോഓപ്പറേറ്റീവ് സൊസൈറ്റി നിയമ പ്രകാരം റജിസ്റ്റർ ചെയ്ത bye-law എന്നർത്ഥം.
160. kerala cooperative societies Act 1969 ഇലെ സെക്‌ഷൻ 6 (2 ) പ്രകാരം സൊസൈറ്റിയുടെ റെജിസ്‌ട്രേഷനുള്ള അപേക്ഷക്കൊപ്പം Bye-Law യുടെ 3 copies കൂടെ വെച്ചിരിക്കണം എന്ന് നിഷ്കർഷിക്കുന്നു. അതുപോലെ kerala cooperative societies Rules, 1969 ഇലെ Rule 3 (1) (a ) യിലും ഇതേ കാര്യം പറയുന്നു. Rule 5(1 )(C) പ്രകാരം Bye-Law ഇൽ സൊസൈറ്റിയുടെ ലക്ഷ്യങ്ങൾ അല്ലെങ്കിൽ ഉദ്ദേശങ്ങൾ എടുത്ത് പറയേണ്ടിയിരിക്കുന്നു.
161. ഒരു കോഓപ്പറേറ്റീവ് സൊസൈറ്റിയുടെ Bye-Law ഒരു കമ്പനിയുടെ Articles of Association പോലെ ആണെന്ന് കേരള ഹൈക്കോടതിയുടെ Janradhanan v Joint Registrar 1990 (1) KLT 530 വിധിയിൽ പറഞ്ഞിട്ടുണ്ട്.
ഒരു മോഡൽ Bye-Law ഉണ്ടാക്കാൻ റെജിസ്ട്രാർക്കും സെക്‌ഷൻ 6 പ്രകാരം അധികാരം നൽകിയിരിക്കുന്നു.
162. സെക്‌ഷൻ 4 ഇൽ ഏതൊക്കെ സൊസൈറ്റികൾ എന്തിനൊക്കെ വേണ്ടി രജിസ്റ്റർ ചെയ്യാം എന്ന് വിവരിച്ചിരിക്കുന്നു. പ്രധാനപെട്ട വകുപ്പായതുകൊണ്ടും നമ്മുടെ ചർച്ചക്ക് പ്രസക്തമാണെന്ന് തോന്നുന്നതിനാലും സെക്‌ഷൻ 4 താഴെ കൊടുക്കുന്നു.
4.Societies which may be registered.
Subject to the provisions of this Act, a co-operative society which has as its object the promotion of the economic interests of its members or of the interests of the public in accordance with co-operative principles, or a society established with the object of facilitating the operations of such a society, may be registered under this Act.
Provided that no co-operative society shall be registered if it is likely to be economically unsound, or the registration of which have an adverse effect on development of co-operative movement.
163. സെക്‌ഷൻ 4 ഇലെ ഉള്ളടക്കം ഇതാണ്. ഈ നിയമത്തിലെ വ്യവസ്ഥകൾക്ക് വിധേയമായി, ഒരു സഹകരണ സൊസൈറ്റി,സഹകരണ തത്വങ്ങൾക്കനുസൃതമായി, അതിന്റെ അംഗങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ അല്ലെങ്കിൽ പൊതുജന താൽപ്പര്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ റെജിസ്റ്റർ ചെയ്യാവുന്നതാണ്. മേല്പറഞ്ഞ സൊസൈറ്റികളുടെ പ്രവർത്തനങ്ങൾ സുഗമമാക്കുന്നതിന് വേണ്ടിയും സൊസൈറ്റി റെജിസ്റ്റർ ചെയ്യാവുന്നതാണ്.
എന്നാൽ സാമ്പത്തികമായി പ്രശ്നങ്ങൾ ഉണ്ടാവാൻ സാധ്യതയുണ്ടെങ്കിൽ അങ്ങനെയുള്ള ഒരു സഹകരണ സൊസൈറ്റിയെ റജിസ്ട്രേഷൻ ചെയ്യാൻ സമ്മതിക്കില്ല. അതുപോലെ തന്നെ കോഓപ്പറേറ്റീവ് പ്രസ്ഥാനത്തെ (Cooperative movement) അല്ലെങ്കിൽ സഹകരണ പ്രസ്ഥാനത്തിന്റെ വികാസത്തെ പ്രതികൂലമായി ബാധിക്കുന്നു ഒരു സൊസൈറ്റിയിയുടെ റജിസ്ട്രേഷൻ സമ്മതിക്കില്ല.
164. സെക്‌ഷൻ 4 ഇലെ വ്യവസ്‌തകൾ പരിശോധിച്ചാൽ ഒരുകാര്യം വ്യക്തമാവുന്നു. സഹകരണ തത്വങ്ങൾക്കനുസൃതമായി അംഗങ്ങളുടെ സാമ്പത്തിക താൽപ്പര്യങ്ങൾ അല്ലെങ്കിൽ പൊതുജന താൽപ്പര്യങ്ങൾ എന്നിവ പ്രോത്സാഹിപ്പിക്കുന്ന ഏതൊരു സൊസൈറ്റിക്കും റെജിസ്റ്റർ ചെയ്യാവുന്നതാണ്. ഒന്നിൽ കൂടുതൽ ലക്ഷ്യങ്ങൾ ആവാം. ഒന്നിൽ കൂടുതൽ ലക്ഷ്യങ്ങൾ ആവുമ്പോൾ അതിലേതെങ്കിലും ഒന്നിനെ പ്രാഥമിക ലക്ഷ്യമായി വേർതിരിക്കേണ്ടതായി വരും. ആ പ്രാഥമിക ലക്‌ഷ്യം എന്താണെന്നു അങ്ങനെ നമുക്ക് കണ്ടുപിടിക്കേണ്ടിയിരിക്കുന്നു.
165. Rule 15 അനുസരിച് സൊസൈറ്റികളെ principal objects ന്റെ അടിസ്ഥാനത്തിൽ തരം തിരിക്കാനോ ക്ലാസ്സിഫ്യ ചെയ്യാനോ റെജിസ്ട്രാർക്കു അധികാരം നൽകുന്നു. അതനുസരിച്ചു primary agicultural credit society യെ ഹ്രസ്വകാല/ മധ്യകാല വായ്പകൾ കൊടുക്കുന്ന credit society ആയി ക്ലാസ്സിഫ്യ ചെയ്തിരിക്കുന്നു.
166. primary objects എന്ന രണ്ടു പദങ്ങൾ kerala coperative societies act ഇൽ പറഞ്ഞിട്ടില്ല എന്നുള്ളത് ഇത്തരുണത്തിൽ ശ്രെദ്ധിക്കുമല്ലോ, പകരം Principal objects എന്ന രണ്ടു പദങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്. . എന്നാൽ Banking Regulation Act ന്റെ സെക്‌ഷൻ 5 (cciv ) ഇൽ Primary Objects എന്ന രണ്ടു പദങ്ങൾ ആണ് ഉപയോഗിച്ചിരിക്കുന്നത്.
തുടരും..