ആദായനികുതി വകപ്പിന്റെ നടപടി സഹകരണ മേഖലയെ തകർക്കുമെന്ന് കെ.സി.ഇ.എഫ്.

adminmoonam

ബാങ്കുകളിൽ നിന്ന് ഒരു കോടിയിലധികം രൂപ പിൻവലിക്കുകയാണെങ്കിൽ രണ്ട് ശതമാനം നികുതി നൽകണമെന്ന ആദായ നികതി വകുപ്പിന്റെ നിബന്ധനയിൽ നിന്ന്സഹകരണ സംഘങ്ങളെ ഒഴിവാക്കണമെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് ഫ്രണ്ട് കാസർഗോഡ് തൃക്കരിപ്പൂർ യൂണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു.
സാമൂഹ്യക്ഷേമ പെൻഷനുകൾ സഹകരണ സംഘങ്ങൾ വഴിയാണ് വിതരണം ചെയ്യുന്നത്.പ്രാഥമിക സംഘങ്ങളിൽ എത്തുന്ന നിക്ഷേപം ജില്ലാ ബാങ്കുകളിലാണ് നിക്ഷേപിക്കുന്നത്.ബാങ്കുകളിലെ നിക്ഷേപ തുക പിൻവലിച്ചാണ് വായ്പയും മറ്റും നൽകുന്നത്. ആദായ നികുതി വകുപ്പിന്റെ നിർദ്ദേശം കേരളീയ ജീവിതത്തിന്റെ എല്ലാ മേഖലകളിലും സ്വാധീനശക്തിയായ സഹകരണ സംഘങ്ങളെ തകർക്കുമെന്ന് സമ്മേളനം ചൂണ്ടിക്കാട്ടി.
സമ്മേളനം കെ.സി.ഇ.എഫ്.ജില്ലാ പ്രസിഡൻറ് പി.കെ.വിനോദ് കുമാർ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് പ്രസിഡന്റ് യു.സേതുമാധവൻ അധ്യക്ഷനായി.
ടി. സുരേശനെ പ്രസിഡന്റ്‌ ആയും പദ്മനാഭനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *

Latest News