അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബര്‍ 14 മുതല്‍

moonamvazhi
നാഷണല്‍ കോ-ഓപ്പറേറ്റീവ് യൂണിയന്‍ ഓഫ് ഇന്ത്യ ( NCUI ) യുടെ 69-ാമതു അഖിലേന്ത്യാ സഹകരണ വാരാഘോഷം നവംബര്‍ 14 മുതല്‍ 20 വരെ നടക്കും. ‘  എഴുപത്തഞ്ചിലെത്തിയ ഇന്ത്യ: സഹകരണ സംഘങ്ങളുടെ വളര്‍ച്ചയും ഭാവിയും ‘ എന്നതാണ് ഇക്കൊല്ലത്തെ മുഖ്യ ചിന്താവിഷയം.

ഓരോ ദിവസവും ചര്‍ച്ച ചെയ്യേണ്ട വിഷയങ്ങള്‍ ഇനി പറയുന്നു:  നവംബര്‍ 14: സഹകരണ സംഘങ്ങള്‍ക്കുള്ള ആയാസരഹിത ബിസിനസ്, ജെം ( ഗവ. ഇ മാര്‍ക്കറ്റ്‌പ്ലേസ് ), കയറ്റുമതി പ്രോത്സാഹനം. നവംബര്‍ 15: സഹകരണ വിപണനം, ഉപഭോക്താക്കള്‍, സംസ്‌കരണം, മൂല്യവര്‍ധന. നവംബര്‍ 16: സഹകരണ വിദ്യാഭ്യാസത്തെ മുഖ്യധാരയിലെത്തിക്കല്‍, പ്രൊഫഷണല്‍ മാനേജ്‌മെന്റ്, പരിശീലനപദ്ധതിയുടെ നവീകരണം. നവംബര്‍ 17:  ഇന്നൊവേഷന്‍, സ്റ്റാര്‍ട്ടപ് പ്രൊമോഷന്‍, സാങ്കേതികവിദ്യയുടെ നവീകരണം എന്നിവ പരിപോഷിപ്പിക്കുന്നതില്‍ സഹകരണ മേഖലയ്ക്കുള്ള പങ്ക്. നവംബര്‍ 18: സംരംഭകത്വ വികസനവും പൊതു-സ്വകാര്യ-സഹകരണ പങ്കാളിത്തവും. നവംബര്‍ 19:  യുവാക്കള്‍, വനിതകള്‍, ദുര്‍ബലവിഭാഗങ്ങള്‍ എന്നിവര്‍ക്കും ആരോഗ്യമേഖലയ്ക്കും വേണ്ടിയുള്ള സഹകരണ സംഘങ്ങള്‍. നവംബര്‍ 20: സാമ്പത്തിക പങ്കാളിത്തം, പ്രാഥമിക കാര്‍ഷിക വായ്പാ സഹകരണ സംഘങ്ങളുടെ ഡിജിറ്റലൈസേഷന്‍, സഹകരണ ഡാറ്റാബേസ് ശക്തിപ്പെടുത്തല്‍.

Leave a Reply

Your email address will not be published. Required fields are marked *

Latest News