ഹരിതം സഹകരണത്തിനു പിന്നാലെ ശുചിത്വം സഹകരണം പദ്ധതിയുമായി സഹകരണ വകുപ്പ്

Deepthi Vipin lal

അങ്കണവാടി മുതൽ എൽപി സ്‌കൂൾ തലം വരെയുള്ള കുട്ടികളിൽ മാലിന്യ സംസ്‌കരണശീലം വളർത്തുന്നതിനായി ഇ-നാട് സഹകരണ സംഘവുമായി സഹകരിച്ച് നടപ്പാക്കുന്ന ‘ശുചിത്വം സഹകരണം’ പദ്ധതി കോട്ടയം തിരുവാർപ്പ് കിളിരൂർ സെന്റ് ഫ്രാൻസിസ് ഡി സാലസ് ചർച്ച് പാരീഷ് ഹാളിൽ സഹകരണ മന്ത്രി വി.എൻ.വാസവൻ ഉദ്ഘാടനം ചെയ്തു.

സർക്കാറിന്റെ നൂറുദിന കർമ്മ പരിപാടിയിൽ ഉൾപ്പെടുത്തി നടപ്പിലാക്കിയ ഹരിതം സഹകരണം പദ്ധതിക്ക് പുറകെയാണ് തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഒരുമിച്ചുളള ശുചിത്വ സഹകരണ പദ്ധതിയുമായി സഹകരണ വകുപ്പ് ആരംഭിച്ചത്.

തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളും സഹകരണ സ്ഥാപനങ്ങളും ഒരുമിച്ചാൽ നമ്മുടെ നാട്ടിൽ മാറ്റം വരുത്താൻ സാധിക്കുമെന്നും അതിനുള്ള രൂപരേഖയാണ് കേരളത്തിന്റെ സമഗ്ര വികസനവുമായി ബന്ധപ്പെട്ട് ഇപ്പോൾ തയ്യാറാക്കി കൊണ്ടിരിക്കുന്നതെന്നും സഹകരണ മേഖലയുടെ ഭാവി പ്രവർത്തനങ്ങൾക്ക് സാമൂഹികമായി ഉതകുന്ന രൂപത്തിലേക്ക് വളർത്തിയെടുക്കാൻ സഹായിക്കുന്ന  സാഹചര്യം സൃഷ്ടിക്കാൻ  സമഗ്രമായ പുരോഗതി കൈവരിക്കാൻ സാധ്യമാകുന്ന തരത്തിലുള്ള ഭേദഗതിയാണ് കൊണ്ടുവരുന്നതെന്നും സഹകരണ വകുപ്പ് മന്ത്രി പറഞ്ഞു.

ഇ-നാട് സഹകരണ സംഘം പ്രസിഡന്റ് സജേഷ് ശശി പദ്ധതി വിശദീകരണം നടത്തി. സഹകരണം ശുചിത്വം സഹകരണം പ്രകാശനം ചെയ്തു. കോട്ടയം ജില്ലാ പ്രസിഡന്റ് നിർമല ജിമ്മി അധ്യക്ഷത വഹിച്ചു. സഹകരണ സംഘം സെക്രട്ടറി മിനി ആന്റണി സ്വാഗതം പറഞ്ഞു. സഹകരണ സംഘം രജിസ്ട്രാർ അലക്സ് വർഗീസ്, അജയൻ.കെ.മേനോൻ, കെ.എം.രാധാകൃഷ്ണൻ, വിജയലക്ഷ്മി, ജയശ്രീ, ബിനു ജോൺ, ആര്യ രാജൻ, ശരത്ത് എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published.