സർക്കാർ ജീവനക്കാരുടെ ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനമിറങ്ങി

adminmoonam

സംസ്ഥാന സർക്കാർ ജീവനക്കാരുടേയും അധ്യാപകരുടേയും മാറ്റിവച്ച ശമ്പളം തിരികെ നൽകുന്നതുമായി ബന്ധപ്പെട്ട സർക്കാർ വിജ്ഞാപനമിറങ്ങി.ഏപ്രിൽ മുതൽ ഓഗസ്റ്റ് വരെ മാറ്റി വച്ച ശമ്പളം 2021 ഏപ്രിൽ ഒന്നിന് പി.എഫിൽ ലയിപ്പിക്കും. 2021 ജൂൺ ഒന്നിന് ശേഷം ജീവനക്കാർക്കിതു പിൻവലിക്കാൻ സാധിക്കും. പിഎഫ് നിക്ഷേപത്തിന് ലഭിക്കുന്ന പലിശ ഇതിനും ലഭിക്കും. പി.എഫ് ഇല്ലാത്തവർക്ക് 2021 ജൂൺ ഒന്നു മുതൽ തവണകളായി തിരിച്ചു നൽകുമെന്ന് വിജ്ഞാപനത്തിൽ പറയുന്നു. ഓരോ മാസവും മാറ്റിവച്ച തുകയാണ് ജൂൺ മുതൽ ഒക്ടോബർ വരെ നൽകുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

Latest News