സ്വർണ്ണപ്പണയ വായ്പ ഉരുപ്പടികളുടെ ഉടമസ്ഥാവകാശം ഉറപ്പുവരുത്തുന്നതു സംബന്ധിച്ച് വകുപ്പിന്റെ പുതിയ സർക്കുലർ.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘങ്ങളുടെ വായ്പാ ഇടപാടുകളിൽ സംഘം പുലർത്തേണ്ട ജാഗ്രത സംബന്ധിച്ച് വകുപ്പ് പുതിയ സർക്കുലർ ഇറക്കി.അടുത്തകാലത്തായി കുടിശ്ശിക ആയിട്ടുള്ള സ്വർണപ്പണയ വായ്പ ഇടപാടിലൂടെ സംഘങ്ങൾക്ക് ഭീമമായ നഷ്ടം ഉണ്ടാകുന്ന സാഹചര്യത്തിലാണ് പുതിയ നിർദ്ദേശങ്ങൾ.
സഹകരണ സംഘങ്ങളിലെ എല്ലാ സ്വർണപ്പണയ വായ്പകളിലും വായ്പകാരിൽ നിന്നും ഏതെങ്കിലുമൊരു സർക്കാർ അംഗീകൃത തിരിച്ചറിയൽ കാർഡിന്റെ പകർപ്പ് നിർബന്ധമായും വാങ്ങി സൂക്ഷിക്കണം. ഇത് സംഘം വിതരണം ചെയ്ത തിരിച്ചറിയൽ കാർഡ് ആകാൻ പാടില്ല. നിർദ്ദിഷ്ട യൂണിറ്റ് ഇൻസ്പെക്ടർമാർ, ഓഡിറ്റർമാർ എന്നിവർ ഇത് കൃത്യമായി പരിശോധിച്ച് ഉറപ്പു വരുത്തണം. ഇക്കാര്യങ്ങളിൽ വീഴ്ചവരുത്തിയാൽ അതിന്റെ പൂർണ ഉത്തരവാദിത്വം സംഘം ചീഫ് എക്സിക്യൂട്ടീവ്, ഭരണസമിതി എന്നിവർക്ക് ആയിരിക്കുമെന്ന് സഹകരണ സംഘം രജിസ്ട്രാറുടെ സർക്കുലറിൽ പറയുന്നു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!