സുപ്രഭാതം സേവന പുരസ്‌കാരം സി എൻ വിജയകൃഷ്ണനും ഡോ. നാരായണന്‍ കുട്ടി വാര്യര്‍ക്കും

Deepthi Vipin lal

കാന്‍സര്‍ ചികില്‍സാ രംഗത്ത് അന്തര്‍ദേശീയ സ്ഥാപനമായി മാറിയ കോഴിക്കോട് ചൂലൂര്‍ എം.വി.ആര്‍ കാന്‍സര്‍ സെന്ററിന്റെ സാരഥികള്‍ക്ക് സുപ്രഭാതം പത്രത്തിന്റെ സേവന പുരസ്‌കാരം. ചെയര്‍മാന്‍ സി.എന്‍. വിജയകൃഷ്ണന്‍, മെഡിക്കല്‍ ഡയറക്ടര്‍ ഡോ. നാരായണന്‍ കുട്ടി വാര്യര്‍ എന്നിവര്‍ക്കാണ് പുരസ്‌കാരം. എം.വി.ആര്‍ കാന്‍സന്‍ സെന്റര്‍ ആറാം വാര്‍ഷത്തിലേക്ക് കടക്കുന്നതിന്റെ ഭാഗമായാണ് പുരസ്‌കാരം നല്‍കിയത്. കേവലം അഞ്ച് വര്‍ഷം കൊണ്ട് അന്തര്‍ദേശീയ ശ്രദ്ധ നേടിയ എം.വി.ആര്‍ കാന്‍സന്‍ സെന്റര്‍ മാരക രോഗമായ കാന്‍സറിന് ഫലപ്രദമായ ചികില്‍സ ലഭിക്കുന്ന ഇന്ത്യയിലെ എണ്ണപ്പെട്ട ആശുപത്രികളിലൊന്നാണ്.

കോഴിക്കോട് ഹോട്ടല്‍ കിങ് ഫോര്‍ട്ടില്‍ വെച്ച് കോഴിക്കോട് സുപ്രഭാതം ഡയറക്ടറും കോഴിക്കോട് ഖാദിയുമായ സയ്യിദ് മുഹമ്മദ് കോയ തങ്ങള്‍ ജമലുല്ലൈലി പുരസ്‌കാരങ്ങള്‍ സമ്മാനിച്ചു. അഡ്വ.പി.ടി.എ.റഹീം എം.എല്‍.എ. പരിപാടി ഉദ്ഘാടനം ചെയ്തു. സുപ്രഭാതം മാനേജിംഗ് എഡിറ്റര്‍ നവാസ് പൂനൂര്‍ അധ്യക്ഷത വഹിച്ചു. ചടങ്ങില്‍ടി.വി. വേലായുധന്‍, (എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍ ), കെ. ജയേന്ദ്രന്‍ (സെക്രട്ടറി എം.വി.ആര്‍)എന്നിവരെ പൊന്നാടയണിയിച്ച് ആദരിച്ചു. എം.വി.ആര്‍ കാന്‍സര്‍ സെന്റര്‍ ഡയറക്ടര്‍മാരായ സി.ഇ.ചാക്കുണ്ണി, എന്‍.സി. അബൂബക്കര്‍, സുപ്രഭാതം എഡിറ്റര്‍ എ.സജീവന്‍, ഉമര്‍ ഫൈസി മുക്കം, എന്നിവര്‍ സംസാരിച്ചു. മുസ്തഫ മുണ്ടുപാറ സ്വാഗതവും മുഹമ്മദ് അസ്ലം നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

Latest News