സാമൂഹ്യ സുരക്ഷാ പെൻഷൻ പദ്ധതി കൺസോർഷ്യത്തിൽ വടകര റൂറൽ ബാങ്ക് 7 കോടി നൽകി

Deepthi Vipin lal

സംസ്ഥാന സർക്കാറിന്റെ സാമൂഹ്യ സുരക്ഷാ പെൻഷൻ വിതരണത്തിന്റെ നടത്തിപ്പിനായി രൂപീകരിച്ച സഹകരണ ബാങ്കുകളുടെ കൺസോർഷ്യത്തിലേക്ക് വടകര റൂറൽ ബാങ്ക് 7 കോടി രൂപ നൽകി.വടകര അസിസ്റ്റന്റ് രജിസ്ട്രാർ (ജനറൽ ) ടി. സുധീഷിന് ബാങ്ക് പ്രസിഡന്റ് എ. ടി. ശ്രീധരൻ തുക കൈമാറി.

വടകര താലൂക്ക് 65 കോടി രൂപയാണ് കൺസോർഷ്യത്തിലേക്ക് ലക്ഷ്യമിട്ടിട്ടുള്ളത്. ബാങ്ക് വൈസ് പ്രസിഡണ്ട്‌ പി. പി. ചന്ദ്രശേഖരൻ, ഭരണ സമിതി അംഗങ്ങളായ സി. ഭാസ്കരൻ, സി. കുമാരൻ, കെ. എം. വാസു, എ. കെ. ശ്രീധരൻ, രാജൻ. എ. കെ, ആലിസ് വിനോദ്, പി. എം. ലീന, എ. പി. സതി എന്നിവർ ചടങ്ങിൽ പങ്കെടുത്തു. സെക്രട്ടറി കെ. പി. പ്രദീപ് കുമാർ സ്വാഗതവും സൂപ്രണ്ട് ശ്രീജിത്ത്‌ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!