സഹകാരികളുടെ ഓണറേറിയം വർദ്ധിപ്പിക്കുന്നതിനു വേണ്ടി സർക്കാറിൽ സമ്മർദ്ദം ചെലുത്തുമെന്ന് സഹകരണ യൂണിയൻ കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ.

adminmoonam

സഹകാരികളുടെ ഓണറേറിയം വർധിപ്പിക്കുന്ന കാര്യം വെച്ച് താമസിക്കുകയാണെന്ന് സഹകരണ യൂണിയൻ മാനേജ്മെന്റ് കമ്മിറ്റി കൺവീനർ കോലിയക്കോട് കൃഷ്ണൻ നായർ പറഞ്ഞു. ഈ വിഷയം വേഗത്തിൽ ചെയ്യണമെന്ന് സർക്കാരിനോട് തങ്ങളെല്ലാം പറയുമ്പോഴും എവിടെയോ ഒരു ഉടക്ക് ഉണ്ട്. ഓണറേറിയം വർദ്ധിപ്പിക്കുന്ന കാര്യത്തിൽ പലതരത്തിലുള്ള സംഘങ്ങളുടെ ഓണറേറിയം ഏകീകരിക്കുന്നതിൽ അഭിപ്രായവ്യത്യാസമുണ്ട്. ഇതാണ് വൈകാൻ ഒരു കാരണം. വർധിപ്പിക്കാൻ നയപരമായ തീരുമാനം എടുത്തിട്ടുള്ളതാണ്. ഇത് വേഗത്തിലാക്കാൻ സഹകരണ യൂണിയൻ പ്രത്യേക താൽപര്യം എടുക്കുമെന്നും കൃഷ്ണൻ നായർ പറഞ്ഞു.

Leave a Reply

Your email address will not be published.