സഹകരണ സർവീസ് പരീക്ഷ ബോർഡ് – ജൂനിയർ ക്ലാർക്ക് / കാഷ്യർ അപേക്ഷ ക്ഷണിച്ചു.

adminmoonam

സംസ്ഥാനത്തെ സഹകരണ സംഘം/ ബാങ്കുകളിലെ, ജൂനിയർ ക്ലർക്ക്/ കാഷ്യർ തസ്തികളിലേക്ക് ഉള്ള 239 ഒഴിവുകളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്. ഒഴിവുള്ള തസ്തികകളിലേക്ക് തിരഞ്ഞെടുക്കുന്നതിന് യോഗ്യതയുള്ള ഉദ്യോഗാർത്ഥികളിൽ നിന്നും നിശ്ചിത ഫോറത്തിലാണ് അപേക്ഷകൾ സ്വീകരിക്കുക. ഓരോ ജില്ലകളിലെയും ഒഴിവുള്ള സഹകരണസംഘം/ ബാങ്കുകളുടെ ലിസ്റ്റ് പരീക്ഷാബോർഡ് വെബ്സൈറ്റിൽ ലഭിക്കും. അപേക്ഷ ലഭിക്കേണ്ട അവസാന തീയതി 29.8. 2019 വൈകിട്ട് 5 മണിവരെയാണ്. ഏറ്റവും കൂടുതൽ ഒഴിവുള്ളത് കോട്ടയം ജില്ലയിൽ ആണ്. 40 ഒഴിവുണ്ട്.

അപേക്ഷാഫീസ് ഫെഡറൽ ബാങ്ക്, കേരള സംസ്ഥാന സഹകരണ ബാങ്ക് എന്നീ ബാങ്കുകളുടെ ബ്രാഞ്ചുകൾ വഴി നേരിട്ട് അടയ്ക്കാവുന്നതാണ്. അതിനാവശ്യമായ ചലാൻ സഹകരണ സർവീസ് പരീക്ഷാ ബോർഡ് വെബ്സൈറ്റിൽ അപേക്ഷാ ഫോറത്തിൽ ലഭിക്കും. അതല്ലെങ്കിൽ ജില്ലാ സഹകരണ ബാങ്ക് ,സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ എന്നീ ബാങ്കുകളിൽനിന്നും സഹകരണ സർവീസ് പരീക്ഷ ബോർഡ് സെക്രട്ടറിയുടെ പേരിൽ തിരുവനന്തപുരത്ത് ക്രോസ് ചെയ്തു സി.ടി.എസ് പ്രകാരം മാറാവുന്ന ഡിമാൻഡ് ഡ്രാഫ്റ്റ് മാത്രമേ പരീക്ഷാഫീസ് ആയി സ്വീകരിക്കുകയുള്ളൂ. അക്കൗണ്ടിൽ പണം അടച്ചതിന് ചെല്ലാൻ രസീത് / ഡിമാൻഡ് ഡ്രാഫ്റ്റ് അപേക്ഷയോടൊപ്പം ഉള്ളടക്കം ചെയ്തിരിക്കുന്ന വിവരം അപേക്ഷയിൽ പ്രത്യേകം കാണിക്കേണ്ടതാണ്. വിശദമായ വിജ്ഞാപനവും അപേക്ഷയുടെ മാതൃകയും സഹകരണ സർവ്വീസ് പരീക്ഷാ ബോർഡിന്റെ www.csebkerala.org എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.

അപേക്ഷകൾ നേരിട്ടോ തപാൽ മുഖേനയോ സെക്രട്ടറി,സഹകരണ സർവ്വീസ് പരീക്ഷാ ബോർഡ്,കേരള സംസ്ഥാന സഹകരണ ബാങ്ക് ബിൽഡിംഗ്, ഓവർബ്രിഡ്ജ്, ജനറൽ പോസ്റ്റ് ഓഫീസ്, തിരുവനന്തപുരം 695001 എന്ന വിലാസത്തിൽ സമർപ്പിക്കേണ്ടതാണ്. ഫോൺ നമ്പർ 0471 2468690,2468670.

Leave a Reply

Your email address will not be published.