സഹകരണ സ്ഥാപന ങ്ങളിലേക്ക് സത്യസന്ധരെ നിയോഗിക്കണം:വി.ഡി.സതീശന്‍

Deepthi Vipin lal
- യു.പി.അബ്ദുള്‍മജീദ്

സഹകരണ സ്ഥാപനങ്ങളുടെ ഡയറക്ടര്‍ ബോര്‍ഡുകളിലേക്ക് സത്യസന്ധരായ ആളുകളെ മാത്രം നിയോഗിക്കാന്‍ രാഷ്ടീയ പാര്‍ട്ടികള്‍ ശ്രദ്ധിക്കണമെന്ന് പ്രതിപ്രക്ഷ നേതാവ് വി.ഡി.സതീശന്‍ ആവശ്യപെട്ടു. ഇക്കാര്യത്തില്‍ കോണ്‍ഗ്രസ് തീരുമാനമെടുത്തു കഴിഞ്ഞെന്നും മറ്റു പാര്‍ട്ടികള്‍ ആ വഴിക്ക് ചിന്തിക്കാന്‍ സമയമായെന്നും അദ്ദേഹം പറഞ്ഞു. മുക്കം വനിതാ സംഘത്തിന്റെ പുതിയ ഓഫീസ് അഗസ്ത്യന്‍ മുഴിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

വിശ്വാസ്യതയാണ് സഹകരണ സ്ഥാപനങ്ങളുടെ നിലനില്‍പ്പിന്റെ അടിസ്ഥാനം. അതു തകര്‍ന്നു കഴിഞ്ഞാല്‍ മേഖലയാകെ തകരും. വന്‍കിട ബാങ്കുകള്‍ പാവപ്പെട്ട ഇടപാടുകാരെ വട്ടം കറക്കുമ്പോള്‍ സഹകരണ സ്ഥാപനങ്ങളാണ് അവര്‍ക്ക് താങ്ങായി മാറുന്നത്. വനിതാ സംഘങ്ങള്‍ നാട്ടിലെ സ്ത്രീകളുടെ അത്താണിയായി മാറണം. നബാര്‍ഡ് സഹായത്തോടെ തന്റെ നിയോജക മണ്ഡലത്തില്‍ 100 കോടിയുടെ സഹായ പദ്ധതി നടപ്പാക്കുന്നുണ്ട്. ഇതില്‍ പകുതി പൂര്‍ത്തിയാക്കി. അത്തരം പദ്ധതികള്‍ സഹകരണ സ്ഥാപനങ്ങള്‍ള്‍ വഴി നടപ്പാക്കുമ്പോഴാണ് താഴെ തട്ടിലെത്തുക – അദ്ദേഹം പറഞ്ഞു.

 

സംഘം പ്രസിഡന്റ് പി.സുഭദ്ര ദേവി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ടി.ജി സിന്ധു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. ലിന്റോ ജോസഫ് എം.എല്‍.എ., മുനിസിപ്പല്‍ ചെയര്‍മാന്‍ പി.ടി.ബാബു ഡി.സി.സി പ്രസിഡന്റ് കെ. പ്രവീണ്‍ കുമാര്‍, സി.കെ.കാസിം, സി.ജെ.ആന്റണി, പി ജോഷ്‌ല, എ.എം.അഹമ്മദ് കുട്ടി ഹാജി’ എം.ടി.അഷ്‌റഫ് ,കെ.പി.ഷീല, വേണു കല്ലുരുട്ടി, ബി.പി.റഷീദ്, തുടങ്ങിയവര്‍ പങ്കെടുത്തു. വിശിഷ്ട സേവനത്തിന് രാഷ്ട്രപതിയുടെ പുരസ്‌കാരം നേടിയ അസി. ഫയര്‍ ഓഫീസര്‍ എന്‍.വിജയനെ ചടങ്ങില്‍ ആദരിച്ചു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!