സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിനെ അടുത്തറിയുക
– ജി. മുരളീധരന്‍ പിള്ള
( റിട്ട. ലക്ചറര്‍ / അസി. രജിസ്ട്രാര്‍ )
(2020 ഡിസംബര്‍ ലക്കം)
സഹകരണ നിയമത്തിലെ വകുപ്പ് 80 ബി. പ്രകാരമാണ് കേരളത്തില്‍ സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നിലവില്‍ വന്നത്. സഹകരണ സ്ഥാപനങ്ങളില്‍ താഴെത്തട്ടിലെ മൂന്നെണ്ണമൊഴികെ മറ്റെല്ലാ തസ്തികയിലും ഈ ബോര്‍ഡ് മുഖേനയാണ് നിയമനം നടത്തുന്നത്.
കേരളത്തില്‍ സഹകരണ മേഖലയിലെ നിയമനങ്ങള്‍ നടത്തുന്നത് കേരള പബ്ലിക് സര്‍വീസ് കമ്മീഷനും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡും മുഖേനയാണ്. ഇതുകൂടാതെ, പലവക സംഘങ്ങള്‍ ഉള്‍പ്പെടെയുള്ള ചെറിയ തരം സഹകരണ സംഘങ്ങളിലെ എല്ലാ തരം നിയമനങ്ങളും നടത്തുന്നത് ഭരണസമിതി നേരിട്ടാണ്. 1995 ലാണ് സഹകരണ മേഖലയിലെ നിയമനങ്ങള്‍ ആദ്യമായി പി.എസ്.സി.ക്ക് വിട്ടുകൊണ്ട് സര്‍ക്കാര്‍ നിയമ നിര്‍മാണം നടത്തിയത്. 2002 നു ശേഷം പ്രാഥമിക സഹകരണ സംഘങ്ങളിലെ മിക്ക നിയമനങ്ങളും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് മുഖേനയാണ് നടത്തുന്നത്.
1999 ലാണ് സംസ്ഥാന സഹകരണ ബാങ്കിലെയും 14 ജില്ലാ സഹകരണ ബാങ്കുകളിലെയും നിയമനങ്ങള്‍ പി.എസ്.സി. നിയമനച്ചട്ടങ്ങള്‍ രൂപവത്കരിച്ച് ആദ്യമായി വിജ്ഞാപനം ചെയ്തത്. അക്കൊല്ലംതന്നെ പി.എസ്.സി. അപേക്ഷ ക്ഷണിക്കുകയും ചെയ്തിരുന്നു. അതുപ്രകാരം കേരള സംസ്ഥാന സഹകരണ ബാങ്കിലെയും 14 ജില്ലാ ബാങ്കുകളിലെയും ജീവനക്കാരെ നിയമിക്കാനുള്ള എഴുത്തുപരീക്ഷയും ഇന്റര്‍വ്യൂവും നടത്തി ലിസ്റ്റ് തയാറാക്കി നിയമനത്തിനായി ബന്ധപ്പെട്ട സ്ഥാപനങ്ങള്‍ക്ക് കൈമാറിത്തുടങ്ങി.
അതേസമയം, അപ്പെക്‌സ് സ്ഥാപനങ്ങളുടെ നിയമനങ്ങള്‍ പി.എസ്.സി.ക്ക് വിട്ടിരുന്നെങ്കിലും ബന്ധപ്പെട്ട അപ്പെക്‌സ് സ്ഥാപനങ്ങളുമായി ചേര്‍ന്നു തീരുമാനിച്ച് ചെയ്യേണ്ടിയിരുന്ന നിയമനച്ചട്ടങ്ങള്‍ക്ക് വര്‍ഷങ്ങളുടെ കാത്തിരിപ്പ് വേണ്ടിവന്നു. ഇപ്പോഴും പല സ്ഥാപനങ്ങളുടെയും നിയമനച്ചട്ടങ്ങള്‍ പി.എസ്.സി. അംഗീകരിച്ച് വിജ്ഞാപനം ചെയ്തിട്ടില്ല.
സഹകരണ നിയമനങ്ങള്‍
സഹകരണ നിയമത്തിലെ വകുപ്പ് 80 ബി പ്രകാരമാണ് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് നിലവില്‍ വന്നിട്ടുള്ളത്. അര്‍ബന്‍ സഹകരണ ബാങ്കുകള്‍, കാര്‍ഷിക ഗ്രാമ വികസന ബാങ്കുകള്‍, പ്രാഥമിക വായ്പാ സംഘങ്ങള്‍, എംപ്ലോയീസ് ക്രെഡിറ്റ് സഹകരണ സംഘങ്ങള്‍, ഭവന നിര്‍മാണ സഹകരണ സംഘങ്ങള്‍ തുടങ്ങി എല്ലാത്തരം പ്രാഥമിക സഹകരണ സംഘങ്ങളിലെയും അറ്റന്‍ഡര്‍, പ്യൂണ്‍, നൈറ്റ് വാച്ച്മാന്‍ എന്നീ തസ്തികകള്‍ ഒഴികെയുള്ള എല്ലാ തസ്തികകളിലേക്കും നിയമനം സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് മുഖേനയാണ് നടത്തുന്നത്. എന്നാല്‍, മേല്‍സ്ഥാപനങ്ങളുടെ അറ്റന്‍ഡര്‍, പ്യൂണ്‍, നൈറ്റ് വാച്ച്മാന്‍ തസ്തികകളിലേക്ക് സഹകരണ സംഘം ഭരണ സമിതികള്‍തന്നെ പുറത്തെ ഒരു ഏജന്‍സിയിലൂടെ എഴുത്തുപരീക്ഷ നടത്തിയാണ് നിയമനം നടത്തുന്നത്.
സഹകരണ മേഖലയിലെ നിയമനങ്ങളില്‍ അഴിമതിയും സ്വജനപക്ഷപാതവും ഏറി വന്ന പശ്ചാത്തലത്തിലാണ് ഈ മേഖലയിലെ നിയമനങ്ങള്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷനെയും സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിനെയും സര്‍ക്കാര്‍ ഏല്‍പ്പിച്ചത്. കുറ്റമറ്റ രീതിയില്‍ ഈ രണ്ടു സ്ഥാപനങ്ങളിലൂടെയും ഇപ്പോള്‍ നിയമന നടപടികള്‍ നടന്നുവരുന്നു.
മൂന്നംഗ ഡയരക്ടര്‍ ബോര്‍ഡ്
സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന് മൂന്നു അംഗങ്ങളുള്ള ഒരു ഡയരക്ടര്‍ ബോര്‍ഡാണ് നിലവിലുള്ളത്. സഹകരണ വകുപ്പില്‍ നിന്നുള്ള ഡെപ്യൂട്ടി രജിസ്ട്രാറില്‍ കുറയാത്ത യോഗ്യതയുള്ള ഒരുദ്യോഗസ്ഥനായിരിക്കും സെക്രട്ടറി. അതേപോലെ, അസിസ്റ്റന്റ് രജിസ്ട്രാറില്‍ കുറയാത്ത സഹകരണ വകുപ്പിലെ ഒരുദ്യോഗസ്ഥനായിരിക്കും കണ്‍ട്രോളര്‍ ഓഫ് എക്‌സാമിനേഷന്റെ ചുമതല വഹിക്കുക. ബോര്‍ഡ് അംഗങ്ങളെ നിയമിക്കുന്നത് ഗവണ്‍മെന്റ് കരാറടിസ്ഥാനത്തിലാണ്. സെക്രട്ടറിയെയും കണ്‍ട്രോളറേയും നിയമിക്കുന്നത് സഹകരണ വകുപ്പില്‍ നിന്നു ഡെപ്യൂട്ടേഷന്‍ വ്യവസ്ഥയിലാണ്.
ഇനി നടപടിക്രമങ്ങളെക്കുറിച്ച് പറയാം. സഹകരണ സംഘങ്ങളില്‍ ഒഴിവു വരുന്ന തസ്തികകളിലേക്ക് നിയമനം നടത്തുന്നതിനായി അതത് സംഘങ്ങള്‍ സര്‍വീസ് എക്്‌സാമിനേഷന്‍ ബോര്‍ഡിനെ ഒഴിവുകള്‍ അറിയിക്കുന്നു. ഇത്തരം ഒഴിവുകള്‍ ക്രോഡീകരിച്ച് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡ് വിജ്ഞാപനം ചെയ്ത് അപേക്ഷകള്‍ സ്വീകരിക്കുന്നു. ഓരോ മൂന്നു മാസത്തിലൊരിക്കല്‍ ഇത്തരം അപേക്ഷകള്‍ ബോര്‍ഡ് സ്വീകരിക്കാറുണ്ട്. ഇങ്ങനെ സ്വീകരിക്കുന്ന അപേക്ഷകള്‍ കാലാകാലങ്ങളില്‍ പരിശോധനകള്‍ക്ക് വിധേയമാക്കി എഴുത്തുപരീക്ഷ നടത്തുന്നു. ജനറല്‍ വിഭാഗങ്ങളില്‍പ്പെട്ടവര്‍ 40 ശതമാനവും എസ്. സി. / എസ്. ടി. വിഭാഗത്തില്‍പ്പെട്ടവര്‍ 30 ശതമാനവും മാര്‍ക്ക് നേടിയാല്‍ എഴുത്തുപരീക്ഷ ജയിച്ചതായി കണക്കാക്കും. ഇന്റര്‍വ്യൂ നടത്തി റാങ്ക് പട്ടിക തയാറാക്കുന്നതിനായി ഈ ലിസ്റ്റുകള്‍ ബന്ധപ്പെട്ട സഹകരണ സംഘങ്ങളിലേക്ക് നല്‍കുന്നു. ഒരു നിശ്ചിത ശതമാനം മാര്‍ക്കിനു മുകളില്‍ നേടിയവരെ സഹകരണ സംഘങ്ങളിലെ ആകെ റിപ്പോര്‍ട്ട് ചെയ്യുന്ന ഒഴിവിനനുസരിച്ച് ( പരമാവധി പത്തു മടങ്ങ് എന്ന കണക്കില്‍ ) സഹകരണ സംഘങ്ങള്‍ ഇന്റര്‍വ്യൂവിനായി ക്ഷണിക്കുന്നു. തുടര്‍ന്ന്, ഇന്റര്‍വ്യൂവിന് ലഭിച്ച മാര്‍ക്ക് അതതു സഹകരണ സംഘങ്ങളുടെ ഭരണ സമിതികള്‍ അംഗീകരിച്ച് സഹകരണ സര്‍വീസ് പരീക്ഷാ ബോര്‍ഡിന് അയക്കുന്നു. എഴുത്തു പരീക്ഷയില്‍ ലഭിച്ച മാര്‍ക്കും ഇന്റര്‍വ്യൂവിന്റെ മാര്‍ക്കും കൂടി പരീക്ഷാ ബോര്‍ഡ് അതത് സംഘങ്ങളിലേക്ക് അയച്ചു കൊടുക്കുന്നു. ഏറ്റവും ഒടുവിലായി സഹകരണ സംഘങ്ങള്‍ ഈ ഇന്‍ഡക്‌സ് മാര്‍ക്കിന്റെ അടിസ്ഥാനത്തില്‍ റാങ്ക് പട്ടികകള്‍ തയാറാക്കി പ്രസിദ്ധീകരിക്കുകയും അതിന്റെ ഒരു കോപ്പി സഹകരണ പരീക്ഷാ ബോര്‍ഡിന് സമര്‍പ്പിക്കുകയും ചെയ്യുന്നു.
റിപ്പോര്‍ട്ട് ചെയ്ത ഒഴിവുകളിലേക്ക് നിയമനം നടത്താന്‍ സഹകരണ സംഘങ്ങള്‍ ബാധ്യസ്ഥമായിരിക്കും. ഓരോ സഹകരണ സംഘവും അതത് ജില്ലക്കാര്‍ക്ക് വെയിറ്റേജായി അഞ്ചു മാര്‍ക്കും ഇന്റര്‍വ്യൂവിനു ഹാജരാവുന്നതിന് മൂന്നു മാര്‍ക്കും നിര്‍ബന്ധമായി നല്‍കേണ്ടതാണ്. ഇന്റര്‍വ്യൂവിന്റെ പരമാവധി മാര്‍ക്ക് ഇരുപതാണ്. എഴുത്തുപരീക്ഷയുടേത് എണ്‍പതും. രണ്ടും കൂടി നൂറിലാണ് റാങ്ക് പട്ടിക തയാറാക്കുക.
പരീക്ഷാ ബോര്‍ഡിന്റെ ചുമതലകള്‍
1. സഹകരണ സംഘങ്ങള്‍ ആവശ്യപ്പെടുന്ന തസ്തികകളിലെ ഒഴിവുകളിലേക്ക് കൂട്ടായി വിജ്ഞാപനം നടത്തുക. 2. വിജ്ഞാപനം നടത്തി ഉദ്യോഗാര്‍ഥികളില്‍ നിന്നു അപേക്ഷകള്‍ സ്വീകരിക്കുക. 3. ലഭിക്കുന്ന അപേക്ഷകളിന്മേല്‍ വിശദമായ പരിശോധന നടത്തുക. 4. കിട്ടിയ അപേക്ഷകളി•േല്‍ കാലാകാലങ്ങളില്‍ എഴുത്തുപരീക്ഷ നടത്തുക. 5. ഇങ്ങനെ നടത്തുന്ന പരീക്ഷകളുടെ മൂല്യനിര്‍ണയം കാലാനുസൃതമായി നടത്തുക.
6. മൂല്യനിര്‍ണയത്തിനു ശേഷം സമയബന്ധിതമായി എഴുത്തുപരീക്ഷയിലെ വിജയികളുടെ പേര്‌വിവരം അതത് സംഘങ്ങളിലേക്ക് അയച്ചു കൊടുക്കുക. 7. സംഘങ്ങളില്‍ ഇന്റര്‍വ്യൂ നടത്തിയതിനു ശേഷം ലഭിക്കുന്ന മാര്‍ക്കുകള്‍ കൂടി കണക്കിലെടുത്തു എഴുത്തു പരീക്ഷയുടെ മാര്‍ക്കിനോടൊപ്പം ചേര്‍ത്ത് ഇന്‍ഡക്‌സ് മാര്‍ക്ക് തയാറാക്കി സംഘങ്ങളിലേക്ക് തിരികെ അയച്ചു കൊടുക്കുക. 8. ഇങ്ങനെ തയാറാക്കി ലഭിക്കുന്ന റാങ്ക് പട്ടികകളുടെ നിയമനങ്ങള്‍ സംബന്ധിച്ച് തുടര്‍നടപടികള്‍ സ്വീകരിക്കുക.
സഹകരണ സംഘം ജീവനക്കാരുടെ സ്ഥാനക്കയറ്റത്തിനുവേണ്ടിയുള്ള പരീക്ഷകള്‍ കാലാകാലങ്ങളില്‍ നടത്തി ഫലം പ്രസിദ്ധീകരിക്കുക എന്നതും പരീക്ഷാ ബോര്‍ഡിന്റെ ചുമതലയാണ്. സഹകരണ പരീക്ഷാ ബോര്‍ഡ് നടത്തുന്ന പരീക്ഷകളില്‍ ജയിക്കുന്നവര്‍ക്ക് മാത്രമേ പ്രമോഷനുവേണ്ടിയുള്ള റാങ്കു പട്ടികയില്‍ ഇടം കിട്ടുകയുള്ളൂ.
സഹകരണ സംഘങ്ങളിലെ എല്ലാ തസ്തികകളിലേക്കുമുള്ള അപേക്ഷാഫീസ് കുറഞ്ഞത് ഒരു സംഘത്തിന് 150 രൂപയായിരിക്കും. കൂടുതല്‍ സംഘങ്ങളിലേക്ക് അപേക്ഷിക്കാന്‍ ഓരോ സംഘത്തിനും 50 രൂപ വീതം അടയ്ക്കണം. എന്നാല്‍, എത്ര സംഘങ്ങളിലേക്ക് ഫീസ് അടച്ചാലും ഒരേ തസ്തികയിലേക്കാണെങ്കില്‍ ഒരു അപേക്ഷ മതിയാകും. ഒന്നിലധികം തസ്തികകളിലേക്ക് അപേക്ഷിക്കുമ്പോള്‍ പ്രത്യേകം പ്രത്യേകം അപേക്ഷ സമര്‍പ്പിക്കണം.
ഉദ്യോഗാര്‍ഥിക്കു വേണ്ട യോഗ്യത
സാങ്കേതിക യോഗ്യതകള്‍ ആവശ്യമില്ലാത്തതും 250 രൂപയ്ക്ക് മുകളില്‍ ശമ്പള സ്‌കെയില്‍ ഉള്ളതുമായ എല്ലാ തസ്തികകള്‍ക്കും ഇനി പറയുന്ന യോഗ്യതയാണ് നിശ്ചയിച്ചിട്ടുള്ളത്.
കൊമേഴ്‌സ് വിഷയത്തിലുള്ള ബിരുദമോ ആര്‍ട്‌സ് വിഷയത്തിലുള്ള മാസ്റ്റര്‍ ബിരുദമോ. സഹകരണം ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലെങ്കില്‍, ബി.എ, ബി.എസ്‌സി, ബി.കോമും എച്ച്.ഡി.സി.യും. അല്ലെങ്കില്‍, സഹകരണം ഒരു ഐച്ഛിക വിഷയമായി എടുത്ത് ഡിപ്ലോമ ഇന്‍ റൂറല്‍ സര്‍വീസ്. അല്ലെങ്കില്‍, ബി.എസ്‌സി. ബാങ്കിങ് ആന്റ് കോ-ഓപ്പറേഷന്‍. അല്ലെങ്കില്‍, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബി.എസ്‌സി. കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ്. അല്ലെങ്കില്‍, സഹകരണം ഐച്ഛിക വിഷയമായി റൂറല്‍ സര്‍വീസസിലെ ഡിപ്ലോമ.
സഹകരണച്ചട്ടം 185 (2) ലെ മറ്റെല്ലാ തസ്തികകള്‍ക്കും നേരിട്ടുള്ള നിയമനത്തിന്റെ യോഗ്യതകളാണ് വേണ്ടത്.
1. 50 ശതമാനത്തില്‍ കുറയാത്ത മാര്‍ക്കോടെയുള്ള യൂണിവേഴ്‌സിറ്റി ബിരുദം. അല്ലെങ്കില്‍, കേരള അഗ്രിക്കള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റിയുടെ ബി.എസ്‌സി. കോ-ഓപ്പറേഷന്‍ ആന്റ് ബാങ്കിങ് .
2. എം.ബി.എ. / സി. എ. / എം.കോം / എം.എസ്.സി. ( കോ-ഓപ്പറേഷന്‍ ആന്റ്് ബാങ്കിങ് )
സഹകരണച്ചട്ടം 185 (3) (4) ഉപവകുപ്പുകള്‍ പ്രകാരം നേരിട്ട് നിയമനം നടത്തുന്ന മറ്റെല്ലാ തസ്തികകളുടെയും യോഗ്യത:
എം.ബി.എ. / സി.എ.
സൂപ്പര്‍വൈസറിയും മിനിസ്റ്റീരിയലുമായ വിഭാഗം ജീവനക്കാര്‍ :
എസ്.എസ്.എല്‍.സി.യും ജെ.ഡി.സി.യും.
ടൈപ്പിസ്റ്റ് തസ്തിക :
എസ്.എസ്.എല്‍.സി.യും ടൈപ്പ് റൈറ്റിങ് ലോവറും ( ഇംഗ്ലീഷും മലയാളവും ).
സ്റ്റെനോഗ്രാഫര്‍ :
എസ്.എസ്.എല്‍.സി.യും ടൈപ്പ് റൈറ്റിങ്, ഷോര്‍ട്ട് ഹാന്‍ഡ് ലോവറും.
മറ്റ് എല്ലാ തസ്തികകളും :
ഏഴാം സ്റ്റാന്‍ഡേര്‍ഡ്
പരീക്ഷാ സിലബസ്
സെക്രട്ടറി : എച്ച.്ഡി.സി. നിലവാരത്തിലുള്ള ബിരുദം.
പരീക്ഷാസമയം – രണ്ടു മണിക്കൂര്‍.
ഒബ്ജക്ടീവ് മാതൃകയില്‍ അര മാര്‍ക്ക് വീതം – 160 ചോദ്യങ്ങള്‍. ജനറല്‍ ഇംഗ്ലീഷ് – 10 മാര്‍ക്ക്, ജനറല്‍ നോളജ് – 10 മാര്‍ക്ക്,
ടെസ്റ്റ് ഓഫ് റീസണിങ് – 10 മാര്‍ക്ക്, സഹകരണ നിയമവും ചട്ടങ്ങളും, അക്കൗണ്ടിങ്, ഓഡിറ്റിങ്, ബാങ്കിങ്് , സഹകരണം – 50 മാര്‍ക്ക്.
ആകെ – 80 മാര്‍ക്ക്. പരീക്ഷ ഇംഗ്ലീഷില്‍ എഴുതണം.
ജൂനിയര്‍ ക്ലര്‍ക്ക് : എസ്.എസ്.എല്‍.സി.യും ജെ.ഡി.സി.യും.
പരീക്ഷാസമയം – രണ്ടു മണിക്കൂര്‍ .
ഒബ്ജക്റ്റീവ് ടൈപ്പ് ചോദ്യങ്ങള്‍. 160 ചോദ്യങ്ങള്‍ അര മാര്‍ക്ക് വീതം. ജനറല്‍ ഇംഗ്ലീഷ് – 10 മാര്‍ക്ക്, ജനറല്‍ നോളജ് – 10 മാര്‍ക്ക്,
ടെസ്റ്റ് ഓഫ് റീസണിങ് -10 മാര്‍ക്ക്, സഹകരണ നിയമം ചട്ടങ്ങള്‍, അക്കൗണ്ടിങ്്, ബാങ്കിങ്്, സഹകരണം പ്രിന്‍സിപ്പല്‍സ് ആന്‍ഡ് പ്രാക്ടീസസ് – 50 മാര്‍ക്ക്. ആകെ 80 മാര്‍ക്ക്. ജനറല്‍ ഇംഗ്ലീഷ് ഒഴികെ ബാക്കിയുള്ളവയ്ക്ക് പ്രാദേശിക ഭാഷയില്‍ ( മലയാളം, തമിഴ്, കന്നട ഭാഷകളില്‍ ) ഉത്തരം എഴുതാവുന്നതാണ്.
ടൈപ്പിസ്റ്റ് : എസ്.എസ്.എല്‍.സി.യും കെ.ജി.ടി.ഇ. ലോവറും ( ഇംഗ്ലീഷ് , മലയാളം ).
പരീക്ഷാ സമയം – രണ്ട് മണിക്കൂര്‍ .
ജനറല്‍ നോളജ് – 20 മാര്‍ക്ക്, ജനറല്‍ ഇംഗ്ലീഷ് – 20 മാര്‍ക്ക്, ഇംഗ്ലീഷിലോ പ്രാദേശിക ഭാഷയിലോ കത്തെഴുത്ത് – 10 മാര്‍ക്ക,്
ഇംഗ്ലീഷും ഇംഗ്ലീഷില്‍ നല്‍കുന്ന പാസ്സേജ് ചില സൂചനകള്‍ വിപുലീകരിച്ചും അക്ഷരത്തെറ്റ് തിരുത്തിയും മാറ്റിയെഴുത്ത് -15 മാര്‍ക്ക്,
പ്രാദേശിക ഭാഷയിലുള്ള പാസ്സേജ് സൂചനകള്‍ വിപുലീകരിച്ചും അക്ഷരത്തെറ്റ് തിരുത്തിയും മാറ്റിയെഴുത്ത് – 15 മാര്‍ക്ക്. ആകെ – 80 മാര്‍ക്ക്.
സിസ്റ്റം അഡ്മിനിസ്‌ട്രേറ്റര്‍ :
ജനറല്‍ നോളജ് – 10 മാര്‍ക്ക്, ജനറല്‍ ഇംഗ്ലീഷും ടെസ്റ്റ് ഓഫ് റീസണിങും – 10 മാര്‍ക്ക്, സഹകരണവും ബാങ്കിങ്ങും – 10 മാര്‍ക്ക്,
ഡിജിറ്റല്‍ ഇലക്ട്രോണിക്‌സ്, കമ്പ്യൂട്ടര്‍ സംവിധാനം, ഓപ്പറേറ്റിങ് സിസ്റ്റം, ഡേറ്റാ സ്ട്രക്ച്ചറും പ്രോഗ്രാമിങ്ങും, ബജറ്റ് ഓറിയന്റല്‍ പ്രോഗ്രാംസ്, ഇ++ ജാവ, ഡേറ്റാബേസ് മാനേജ്‌മെന്റ് സിസ്റ്റം, ക്ലയന്റ് സര്‍വര്‍ ആര്‍ക്കിടെക്ച്ചര്‍ ആന്റ് വെബ് പ്രോഗ്രാമിങ്, കമ്പ്യൂട്ടര്‍ നെറ്റ്വര്‍ക്ക് ആന്റ് പ്രോഗ്രാമിങ്്, സോഫ്റ്റ്വെയര്‍ എന്‍ജിനീയറിങ് – 50 മാര്‍ക്ക്. ആകെ – 80 മാര്‍ക്ക്.
സഹകരണ സംഘം ജീവനക്കാരുടെ പ്രമോഷന്‍ പരീക്ഷയ്ക്കുള്ള സിലബസ്
I മാനേജ്‌മെന്റ് :
1. ലീഡര്‍ഷിപ്പ് , സൂപ്പര്‍ വിഷന്‍. 2. സ്‌റ്റൈല്‍സ് , ഫങ്ഷന്‍സ് ഓഫ് എ ലീഡര്‍. 3. കമ്യൂണിക്കേഷന്‍. 4. അസറ്റ് ആന്റ്് ലൈബിലിറ്റി മാനേജ്‌മെന്റ്, ഇന്‍വെസ്റ്റ്‌മെന്റ് മാനേജ്‌മെന്റ്. 5. ടീം ബില്‍ഡിങ്, മോട്ടിവേഷന്‍, ടൈം ആന്റ്് സ്‌ട്രെസ് മാനേജ്‌മെന്റ്. 6. ലിക്വിഡിറ്റി മാനേജ്‌മെന്റ്, കറണ്ട് റേഷ്യോ മെത്തേഡ്, ആസിഡ് ടെസ്റ്റ് റേഷ്യോ, മാനേജ്‌മെന്റ് ഓഫ് സി.ആര്‍.ആര്‍., എന്‍.പി.എ., എസ്.എല്‍.ആര്‍. 7. റിസ്‌ക് മാനേജ്‌മെന്റ്, ഐഡന്റിഫയിങ് കണ്‍ട്രോളിങ്് റിസ്‌ക്, റിസ്‌ക് എക്‌സ്‌പോഷര്‍ അനാലിസിസ്, റിസ്‌ക് ഇമ്യൂണൈസേഷന്‍ സ്ട്രാറ്റജീസ്. 8. ക്യാഷ് മാനേജ്‌മെന്റ്, ഫണ്ട് മാനേജ്‌മെന്റ് ഇന്‍ കോ – ഓപ്പറേറ്റീവ് ബാങ്ക്‌സ്- ഡൈവേഴ്‌സിഫിക്കേഷന്‍ ഓഫ് ലോണ്‍, പോര്‍ട്ട് ഫോളിയോ. 9. റിക്കവറി മാനേജ്‌മെന്റ്, മാനേജ്‌മെന്റ് ഓഫ് എന്‍.പി.എ., സെക്യൂരിറ്റൈസേഷന്‍ ആക്ട്. 10. കസ്റ്റമര്‍ റിലേഷന്‍ഷിപ്പ് മാനേജ്‌മെന്റ് – കെ.വൈ.സി., കൗണ്ടര്‍ മാനേഴ്സ്.
II – ബാങ്കിങ് :
1. ബാങ്കിങ് റഗുലേഷന്‍ ആക്ട് ഏസ് അപ്ലിക്കബിള്‍ ടു കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ്. 2. നെഗോഷ്യബിള്‍ ഇന്‍സ്ട്രുമെന്റ് ആക്ട്. 3. ഇന്ററസ്റ്റ് ലീക്കേജ് , ഹൈ യീല്‍ഡിങ് ഡെപ്പോസിറ്റ് ആന്റ് ഹൈ യീല്‍ഡിങ് ലോണ്‍സ്. 4. ബാലന്‍സ്ഷീറ്റ് ആന്റ് പ്രോഫിറ്റ് ആന്റ് ലോസ് അക്കൗണ്ട് അനാലിസിസ് , മാര്‍ജിന്‍ അനാലിസിസ്, പ്രൊജക്ഷന്‍ ഓഫ് ഇന്‍ക്രീസ് ഇന്‍ വര്‍ക്കിങ് ഫണ്ട്‌സ്, ഡെപ്പോസിറ്റ് മിക്‌സ്, കോസ്റ്റ് ഓഫ് ഡെപ്പോസിറ്റ്‌സ്, യീല്‍ഡ് ഓണ്‍ ലോണ്‍സ് ആന്റ് ഇന്‍വെസ്റ്റ്‌മെന്റ്‌സ്. 5. അസസ്സ്‌മെന്റ് ഓഫ് ബിസിനസ് പൊട്ടന്‍ഷ്യല്‍ ഫോര്‍ ഡൈവേഴ്‌സിഫൈഡ് ലെന്‍ഡിങ്, ഐഡന്റിഫിക്കേഷന്‍ ഓഫ് ബോറോവര്‍, കിസാന്‍ ക്രെഡിറ്റ് കാര്‍ഡ്, മൈക്രോ ഫിനാന്‍സ്. 6. ബ്രാഞ്ച് പ്രോഫിറ്റബിലിറ്റി , ഐഡന്റിഫിക്കേഷന്‍ ഓഫ് ടണഛഠ ഓഫ് ദ ബാങ്ക് ആന്റ് ബ്രാഞ്ചസ് , ബ്രെയ്ക്ക് ഈവന്‍ അനാലിസിസ് ഓഫ് ബ്രാഞ്ച്. 7. പ്രൂഡന്‍ഷ്യല്‍ നോംസ്, ഇഞഅഞ, കഞഅഇ, ക്രെഡിറ്റ് റിസ്‌ക് എക്‌സ്‌പോഷര്‍ നോംസ്. 8. പ്രാക്ടിക്കല്‍ ബാങ്കിങ് സെനേറിയോ – മോഡേണ്‍ ട്രെന്‍ഡ്‌സ് ഇന്‍ ബാങ്കിങ്. 9. ഇന്റേണല്‍ ഓഡിറ്റ് ആന്റ് ഇന്റേണല്‍ ചെക്ക്. 10. ടാക്‌സ് മാറ്റേഴ്‌സ് , ഇന്‍കം ടാക്‌സ്, സര്‍വീസ് ടാക്‌സ്, പ്രിപ്പറേഷന്‍ ഓഫ് റിട്ടേണ്‍സ്് ആന്റ് ഓഡിറ്റ് സ്‌റ്റേറ്റ്‌മെന്റ്‌സ്. 11. റോള്‍ ഓഫ് ആര്‍.ബി.ഐ, നബാര്‍ഡ്, കോ-ഓപ്പറേറ്റീവ് ഡിപ്പാര്‍ട്ട്‌മെന്റ്, രജിസ്ട്രാര്‍ ഓഫ് കോ-ഓപ്പറേറ്റീവ് സൊസൈറ്റീസ് ആന്റ് ഡയരക്ടര്‍ ഓഫ് ഓഡിറ്റ്. 12. സ്റ്റാറ്റിയൂട്ടറി റിസര്‍വ്‌സ് ആന്റ് അദര്‍ റിസര്‍വ്‌സ്. 13. ഡെപ്പോസിറ്റ് ഓഫ് പ്രോഫിറ്റ്. 14. അലോക്കബിള്‍ സര്‍പ്ലസ്.
III – സോഫ്റ്റ്‌വെയര്‍ അപ്ലിക്കേഷന്‍ :
ഡെസ്‌ക് ഓപ്പറേറ്റിങ് സിസ്റ്റംസ് , മൈക്രോസോഫ്റ്റ് വിന്‍ഡോസ്, ലിനക്‌സ്, വേഡ് പ്രോസസിങ്, വിഷ്വല്‍ ബേസിക് ഫണ്ടമെന്റല്‍സ് , അപ്ലിക്കേഷന്‍സ്.
[mbzshare]