സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ആവശ്യമായ വിപണി ഒരുക്കുമെന്ന് സഹകരണ വകുപ്പ്.

adminmoonam

സഹകരണ സംഘങ്ങൾ ഉത്പാദിപ്പിക്കുന്ന പച്ചക്കറികൾക്ക് ആവശ്യമായ വിപണി സഹകരണ വകുപ്പ് ഒരുക്കുമെന്ന് താമരശ്ശേരി അസിസ്റ്റന്റ് രജിസ്ട്രാർ ബി. സുധ പറഞ്ഞു. കോഴിക്കോട് ഉണ്ണികുളം അഗ്രികൾച്ചറൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ വിത്തു മുതൽ വിപണി വരെ പദ്ധതി ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അവർ. സാമ്പത്തികമായി പിന്നോക്കം നിൽക്കുന്ന സഹകരണസംഘങ്ങളെ സഹായിക്കാൻ മറ്റു സംഘങ്ങൾക്ക് കടമയുണ്ട് എന്നും അവർ ഓർമ്മിപ്പിച്ചു. ചടങ്ങിൽ സംഘം പ്രസിഡണ്ട് കെ. ബാലകൃഷ്ണൻ മുച്ചിലോട്ട് അധ്യക്ഷത വഹിച്ചു. സംഘം സെക്രട്ടറി യമുന, കൃഷി ഓഫീസർ ശ്രീവിദ്യ, ജനപ്രതിനിധികളും സഹകാരികളുമായ പി. പി.വേണുഗോപാൽ, ഹരിദാസൻ കണ്ടോത്ത്, ശശീന്ദ്രൻ കുന്നുമ്മൽ, വി.വി.ശേഖരൻ നായർ എന്നിവർ സന്നിഹിതരായിരുന്നു.

Leave a Reply

Your email address will not be published.