സഹകരണ സംഘങ്ങൾക്ക് നബാർഡിൽ നിന്നുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തണം: സി എൻ വിജയകൃഷ്ണൻ

moonamvazhi

സഹകരണ സംഘങ്ങൾക്ക് നബാർഡിൽ നിന്നുള്ള സാമ്പത്തിക സഹായം ഉറപ്പുവരുത്തണമെന്ന് കേരള സഹകരണ ഫെഡറേഷൻ ചെയർമാൻ സി.എൻ. വിജയകൃഷ്ണൻ അഭിപ്രായപ്പെട്ടു. സഹകരണ സംഘങ്ങൾ പ്രതിസന്ധികൾ നേരിടുമ്പോൾ കേരളബാങ്ക് സഹായിക്കാതെ മാറി നിൽക്കുന്ന സാഹചര്യം അഭികാമ്യമല്ലെന്നും ഇത് തിരുത്താൻ സർക്കാരിന്റെ ഭാഗത്തുനിന്നും അടിയന്തരമായി നടപടികൾ ഉണ്ടാകണമെന്നും അദ്ദേഹം പറഞ്ഞു.

കാലിക്കറ്റ് സിറ്റി സർവീസ് സഹകരണ ബാങ്ക് സജൻ ഓഡിറ്റോറിയത്തിൽ നടന്ന കേരള സഹകരണ ഫെഡറേഷൻ കോഴിക്കോട് ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കെ.എസ്.എഫ് ജില്ലാ പ്രസിഡന്റ് കെ.സി. ബാലകൃഷ്ണൻ അധ്യക്ഷത വഹിച്ചു.

സഹകരണ ഫെഡറേഷൻ ജില്ലാ സെക്രട്ടറി കെ. സത്യനാഥൻ സ്വാഗതവും ബൈജു ഫറോക്ക് നന്ദിയും പറഞ്ഞു. അഷ്റഫ് മണക്കടവ്, ബാലഗംഗാധരൻ, അബ്ദുൽ അസീസ്, ഉഷ ഫറോക്ക്, ഗീത, എന്നിവർ സംസാരിച്ചു.

കെ.സി.ബാലകൃഷ്ണനെ പ്രസിഡന്റായും കെ.ംസത്യനാഥനെ സെക്രട്ടറിയായും സമ്മേളനം തെരഞ്ഞെടുത്തു.

Leave a Reply

Your email address will not be published.

Latest News
error: Content is protected !!