സഹകരണ സംഘങ്ങൾക്കെതിരെ നടപടി എടുത്താൽ കോടതിയിൽ പോകാൻ പാടില്ലെന്ന രജിസ്ട്രാറുടെ ഉത്തരവിൽ തുടർനടപടികൾ ഹൈക്കോടതി തടഞ്ഞു.
സഹകരണസംഘങ്ങൾക്ക് എതിരെയും ജീവനക്കാർക്കെതിരെ യും സഹകരണ സംഘം രജിസ്ട്രാർ നടപടിയെടുത്താൽ കോടതിയിൽ പോകാൻ പാടില്ലെന്ന രജിസ്ട്രാറുടെ ഉത്തരവിൽ തുടർ നടപടികൾ പാടില്ലെന്ന് ഹൈക്കോടതി ഉത്തരവിട്ടു. ദുർചിലവുകൾ ഒഴിവാക്കണമെന്ന നിർദ്ദേശത്തിന്റെ പേരിലാണ് സഹകരണസംഘങ്ങൾ കോടതിയിൽ പോകാൻ പാടില്ലെന്ന് സഹകരണ രജിസ്ട്രാർ കഴിഞ്ഞദിവസം ഉത്തരവിട്ടത്. തൃശൂർ കണ്ടാണശ്ശേരി പഞ്ചായത്ത് കൺസ്യൂമേഴ്സ് കോ-ഓപ്പറേറ്റീവ് സൊസൈറ്റി പ്രസിഡന്റ് പി.ആർ.എൻ നമ്പീശൻ നൽകിയ പരാതിയിലാണ് കോടതി ഉത്തരവ്. ഹർജിക്കാരന് വേണ്ടി അഡ്വക്കേറ്റ് സ്വാതികുമാർ ഹാജരായി.