സഹകരണ സംഘങ്ങള്‍ക്ക് നിയമം പാലിച്ച് കൊണ്ട്തന്നെ സുഖമമായി പ്രവര്‍ത്തിക്കാമെന്ന് അഡ്വ: ഡോ.കെ.പി. പ്രദീപ്.

adminmoonam

ആദായ നികുതിയുമായി ബന്ധപ്പെട്ട് ആശങ്കകൾ സ്വാഭാവികമാണ്. എന്നാൽ അതിനെ അതിജീവിച്ചു സഹകരണസംഘങ്ങൾക്ക് നിയമത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ പ്രവർത്തിക്കാൻ നിയമം സാധുത നൽകുന്നുണ്ടെന്ന് ഹൈക്കോടതിയിലെ സഹകരണ കേസുകൾ കൈകാര്യം ചെയ്യുന്ന അഡ്വക്കേറ്റ് ഡോക്ടർ കെ.പി.പ്രദീപ് അഭിപ്രായപ്പെട്ടു. ആദായനികുതി സംസ്ഥാനത്തെ1600 ഓളം പ്രഥമിക സഹകരണ സംഘങ്ങളെ ബാധിക്കുന്ന പ്രശ്‌നമാണ്. 2007ല്‍ മുതല്‍ എല്ലാ സഹകരണ സ്ഥാപനവും ആദായനികുതി നിയമത്തിന്റെ പരിധിയില്‍ വരുന്നുണ്ട്. ആദായനികുതി നിയമ പ്രശ്‌നമാണ്. 194 എൻ , 194 എം, സഹകരണ സംഘങ്ങള്‍ മനസിലാക്കിയിരിക്കണം. ആദായ നികുതിയുമായി ബന്ധപ്പെട്ട് നിയമങ്ങൾ മനസ്സിലാക്കാൻ സഹകാരികളും ജീവനക്കാരും തയ്യാറാകണം. നിയമത്തിനുള്ളിൽ നിന്നുകൊണ്ട് തന്നെ നിയമ പരിരക്ഷ ഉറപ്പു വരുത്താൻ സാധിക്കും എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.

മൂന്നാംവഴി സഹകരണ മാസിക മഞ്ചേരിയില്‍ നടത്തിയ ‘ആദായനികുതിയും സഹകരണ പ്രസ്ഥാനവും’ എന്ന വിഷയത്തിലുള്ള സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണ ഫെഡറേഷന്‍ സംസ്ഥാന സെക്രട്ടറി കൃഷ്ണന്‍ കോട്ടുമല, സെമിനാറില്‍ അധ്യക്ഷത വഹിച്ചു.

ട്രഷറിയില്‍ നിന്ന് എടുക്കുന്ന പണത്തിന് പലിശയ്ക്ക് ടിഡിഎസ് പിടിക്കും. സഹകരണ മേഖലയിലെ പല കേസുകള്‍ക്കും അടിസ്ഥാനപരമായി ഒരേ സ്വഭാവം ആണെന്നും നിയമത്തിനുള്ളില്‍ നിന്നുകൊണ്ട് തന്നെ സുഖമമായി പ്രവര്‍ത്തിക്കാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്ക് സാധിക്കുമെന്നും ഡോ. കെ.പി പ്രദീപ് അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published.

Latest News