സഹകരണ വകുപ്പുമന്ത്രിയുടെ പ്രഖ്യാപനം ആക്ഷന്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു
ഒന്‍മ്പതാം സഹകരണ കോണ്‍ഗ്രസിലെ ചര്‍ച്ചയില്‍ മിസലേനിയസ് കോ – ഓപ്പറേറ്റീവ് സൊസൈറ്റീസ് ആക്ഷന്‍ കൗണ്‍സില്‍ ചെയര്‍മാന്‍ ഉള്‍പ്പടെ പ്രതിനിധികള്‍ ഉന്നയിച്ച ആവശ്യങ്ങളില്‍ പ്രതികരിച്ച് സഹകരണ വകുപ്പ് മന്ത്രി കെ.വി. വാസവന്‍ നടത്തിയ പ്രഖ്യാപനം ആക്ഷന്‍ കൗണ്‍സില്‍ സ്വാഗതം ചെയ്തു.
മിസലേനിയസ് സഹകരണ സംഘങ്ങളുടെ ഫെഡറേഷന്‍ രൂപീകരിക്കുന്നത് പരിഗണിക്കുമെന്നും സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ സംബന്ധിച്ച് ഫെബ്രുവരിയില്‍ തന്നെഉത്തരവ് പുറപ്പെടുവിക്കുമെന്നും (1969 നു ശേഷം കഴിഞ്ഞ 54 വര്‍ഷമായി മിസ ലേനിയസ് സംഘങ്ങളുടെ ക്ലാസിഫിക്കേഷന്‍ പരിഷ്‌ക്കരിച്ചിട്ടില്ല) സംഘം പ്രസിഡന്റുമാരുടെയും ഭരണ സമിതി അംഗങ്ങളുടെയും ഓണറേറിയം, സിറ്റിംഗ് ഫീസ് എന്നിവ ഈ വര്‍ഷം തന്നെ വര്‍ദ്ധിപ്പിക്കുമെന്നും മന്ത്രി പ്രഖ്യാപിച്ചു. കേരള ബാങ്കില്‍ സംഘങ്ങള്‍ നടത്തുന്ന നിക്ഷേപ ങ്ങള്‍ക്ക് പലിശ നിരക്ക് കുറച്ച ജനുവരി 6 ലെ സര്‍ക്കുലര്‍ .ഉടന്‍ തന്നെ തിരുത്തുമെന്നും സഹകരണ സര്‍വകലാശാല ആരംഭിക്കുന്നതിന് സാദ്ധ്യത ആരായുമെന്നും മന്ത്രി അറിയിച്ചു.
തിരുവനന്തപുരത്തു ചേര്‍ന്ന ആക്ഷന്‍ കൗണ്‍സില്‍ യോഗത്തില്‍ ചെയര്‍മാന്‍ നെല്ലിമൂട് പ്രഭാകരന്‍ അദ്ധ്യക്ഷത വഹിച്ചു. കണ്‍വീനര്‍ കരുംകുളം വിജയകുമാര്‍, ബി.മുരളീധരന്‍ നായര്‍, തച്ചന്‍കോട് വിജയന്‍, ഡി.ആര്‍. വിനോദ്, ഡി.ധര്‍മ്മരാജ്, ഉഴമലയ്ക്കല്‍ ബാബു, ലാല്‍ വീരണകാവ് എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.