സഹകരണ വകുപ്പിന്റെ കോ.ഓപ്പ്‌ മാർട്ട് വിപണി കീഴടക്കാൻ ഒരുങ്ങുന്നു.

adminmoonam

സംസ്ഥാനത്തെ ചില്ലറവിൽപ്പന വിപണിയിൽ സഹകരണ വകുപ്പിന്റെ നൂതന പരീക്ഷണമാണ് കോ. ഓപ്പ് മാർട്ട്. സഹകരണസംഘങ്ങളുടെ ഉൽപ്പന്നങ്ങൾ വിറ്റഴിക്കുന്ന ഇടങ്ങൾക്കെല്ലാം രൂപത്തിലും ഭാവത്തിലും ഏകീകൃത സ്വഭാവം കൊണ്ടുവരാനുള്ള നീക്കമാണ് ഇത്. ഇതുവഴി ബിസിനസ് വർദ്ധിപ്പിക്കാനും സഹകരണമേഖലയിൽ ഒരു ബ്രാൻഡ് ഉണ്ടാക്കിയെടുക്കാനും സാധിക്കുമെന്ന് കരുതിയാണ് നീക്കം.ഓൺലൈൻ വിപണിയുടെ സാധ്യതയും ലക്ഷ്യമിടുന്നുണ്ട്.

ബ്രാൻഡിങ് ആൻഡ് മാർക്കറ്റിംഗ് ഓഫ് പ്രോഡക്റ്റ്സ് ഓഫ് കോ. ഓപ്പറേറ്റീവ് സൊസൈറ്റിസ്എന്ന പദ്ധതി വഴിയാണ് സഹകരണസംഘങ്ങളുടെ ഉൽപ്പന്നങ്ങൾ ഒരു കുടക്കീഴിൽ കൊണ്ടു വരുന്നത്.സംസ്ഥാനത്തെ പതിനയ്യായിരത്തിലധികം വരുന്ന സഹകരണ സംഘങ്ങൾ ഏതെങ്കിലും സേവനവുമായോ ഉൽപ്പന്നമായോ ബന്ധപ്പെട്ട് പ്രവർത്തിക്കുന്നവയാണ്. ചില സഹകരണ സംഘങ്ങൾ സ്വന്തം നിലയിൽ ബ്രാൻഡ് രൂപീകരിച് വിപണിയിലുണ്ട്.ഇത്തരം ഉൽപന്നങ്ങളെയും ബ്രാൻഡുകളുടെയും ഏകോപിച്ച് ആണ് കോ. ഓപ്പ്‌ മാർട്ട് പ്രവർത്തിക്കുക.ഇതിലൂടെ സംസ്ഥാനത്തെ മുഴുവൻ സഹകരണ ഉൽപ്പന്നങ്ങളുടെയും ബ്രാൻഡ് ഒരു പേരിലേക്ക് ക്രമീകരിക്കാൻ സാധിക്കും. ഇത് വിപണിയിൽ കൂടുതൽ സാധ്യത ഉണ്ടാക്കുമെന്നാണ് വിലയിരുത്തൽ.ആദ്യഘട്ടത്തിൽ 72 സൊസൈറ്റികളുടെ 200ഓളം ഉൽപ്പന്നങ്ങളാണ് ഒരു ബ്രാൻഡിൽ വിൽപ്പനയ്ക്കെത്തുക.

Leave a Reply

Your email address will not be published.

Latest News