സഹകരണ റിസ്ക് ഫണ്ട് ഭേദഗതി പുനപരിശോധിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ.
സഹകരണ റിസ്ക് ഫണ്ട് ഭേദഗതി പുനപരിശോധിക്കണമെന്ന് കോ-ഓപ്പറേറ്റീവ് ബാങ്ക് സെക്രട്ടറീസ് സെന്റർ സംസ്ഥാന പ്രസിഡന്റ് ഹനീഫ പെരിഞ്ചേരിയും സെക്രട്ടറി വി.കെ.ഹരികുമാറും ആവശ്യപ്പെട്ടു. ഇതുസംബന്ധിച്ച നിവേദനം മുഖ്യമന്ത്രിക്കും സഹകരണ വകുപ്പ് മന്ത്രിക്കും നൽകി. റിസ്ക് ഫണ്ട് പ്രീമിയം വർധിപ്പിച്ചത് വളരെ കൂടുതലാണ്. തന്നെയുമല്ല 18 ശതമാനം ജി.എസ്.ടിയും ഒരു ശതമാനം സെസ്സും ഈടാക്കുന്നത് ഒഴിവാക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
ഇപ്പോഴത്തെ ഭേദഗതി കുറഞ്ഞ കാലത്തേക്ക് വായ്പ വാങ്ങുന്ന സാധാരണക്കാരായ ഇടപാടുകാർക്ക് താങ്ങാവുന്നതിനും അപ്പുറമാണ് എന്ന് സംഘടന വിലയിരുത്തി. ഇപ്പോഴത്തെ സാഹചര്യം ഇടപാടുകാരും ബാങ്കുകാരും തമ്മിൽ സംഘർഷത്തിന് വഴിവെക്കുമെന്നും സംഘടനാ ഭാരവാഹികൾ പറഞ്ഞു.