സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കുക, കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍

moonamvazhi

സഹകരണ മേഖലയെ തകര്‍ക്കുന്ന കേന്ദ്ര സര്‍ക്കാര്‍ നീക്കം ഉപേക്ഷിക്കണെന്ന് കേരള കോ-ഓപ്പറേറ്റീവ് എംപ്ലോയീസ് യൂണിയന്‍ ആലപ്പുഴ ജില്ലാ കണ്‍വന്‍ഷന്‍ ആവശ്യപ്പെട്ടു. ജവഹര്‍ ബാലഭവന്‍ ആഡിറ്റോറിയത്തില്‍ നടന്ന കണ്‍വന്‍ഷന്‍ സി.പി.ഐ.എം ജില്ലാ സെക്രട്ടറി ആര്‍. നാസര്‍ ഉദ്ഘാടനം ചെയ്തു. ഡി. ബാബു അദ്ധ്യക്ഷത വഹിച്ചു. പി.യു. ശാന്താറാം സ്വാഗതം പറഞ്ഞു എന്‍.കെ.രാമചന്ദ്രന്‍, എം.സത്യപാലന്‍, പി.ഗാനകുമാര്‍, ആര്‍.രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

ജില്ലാ ഭാരവാഹികള്‍: മനുദിവാകരന്‍ (സെക്രട്ടറി) പുഷ്പരാജ് വി.എസ് (പ്രസിഡന്റ്),കെ.എസ്. ജയപ്രകാശ് (ട്രഷറര്‍).

Leave a Reply

Your email address will not be published.