സഹകരണ മേഖലയുടെ വൈവിധ്യവല്‍ക്കരണം: കേരള ബാങ്ക് സംരംഭക ശില്‍പ്പശാല നടത്തി

[mbzauthor]

സഹകരണ ബാങ്കുകളുടെ വൈവിധ്യവല്‍ക്കരണം ലക്ഷ്യമാക്കി കേരള ബാങ്ക് കോഴിക്കോട് റീജിയണല്‍ ഓഫീസിന്റെ നേതൃത്വത്തില്‍ സംരംഭക ശില്‍പ്പശാല സംഘടിപ്പിച്ചു. കേരള ബാങ്ക് ഓഡിറ്റോറിയത്തില്‍ നടന്ന ശില്‍പ്പശാല കേരള ബാങ്ക് ഡയറക്ടര്‍ ഇ. രമേശ് ബാബു ഉദ്ഘാടനം ചെയ്തു. റീജിയണല്‍ ജനറല്‍ മാനേജര്‍ സി. അബ്ദുല്‍ മുജീബ് അധ്യക്ഷത വഹിച്ചു. നബാര്‍ഡ് എ.ജി.എം എ മുഹമ്മദ് റിയാസ് മുഖ്യപ്രഭാഷണം നടത്തി. ഐ.എം.ജി ഫാക്കല്‍റ്റി കെ പി ആഷിഖ്, സി.കെ. വേണുഗോപാലന്‍ എന്നിവര്‍ ക്ലാസെടുത്തു. സി.പി.സി ഡെപ്യൂട്ടി ജനറല്‍ മാനേജര്‍ പി. ബാലഗോപാലന്‍ സ്വാഗതവും എം. സഹീര്‍ നന്ദിയും പറഞ്ഞു. കേരള ബാങ്ക് ഡെപ്യൂട്ടി ജനറല്‍ മാനേജര്‍മാരായ കെ ദിനേശന്‍, ഐ കെ വിജയന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ പ്രാഥമിക സഹകരണ ബാങ്കുകളില്‍ നിന്നായി തെരഞ്ഞെടുക്കപ്പെട്ട 55 പ്രതിനിധികള്‍ പരിപാടിയില്‍ പങ്കെടുത്തു.

[mbzshare]

Leave a Reply

Your email address will not be published.